Chapter Title : മൗനരാഗം 2 [sahyan]
കഴുത്തു നോക്കി കറങ്ങി ഒറ്റ ചവുട്ട്...അപ്പോഴേക്കും മൂന്നാമത്തവൻ ഒരു വടിയെടുത്തു എന്റെ തലക്കു നേരെ വീശി അത് മുൻകൂട്ടി കണ്ടതിനാൽ അതിനുള്ള കൌണ്ടർ അറ്റാക്ക് അവന്റെ വാരിയേലിന്റെ അവിടെ ചെയ്തു കഴിഞ്ഞിരുന്നു...രണ്ടാമതും വീശിയ വടി ഞാൻ ലോക്ക് ചെയ്ത് അവന്റെ ഇടതു കാലിന്റെ ബാക്കിൽ ശക്തിയായി ചവുട്ടി അവന്റെ ബാലൻസ് കളഞ്ഞു അതോടെ നിലത്ത് വീണ അവന്റെ കഴുത്തിൽ നല്ല ഊക്കിൽ ഒരൊറ്റ പഞ്ച് അതോടെ അവൻ ശ്വാസം കിട്ടാത്ത കിടന്നു പിടഞ്ഞു.. പിന്നെ ഓടിവന്ന നാലാമത്തവനെ പുലിമുരുകനിൽ ലാലേട്ടൻ ചെയ്ത പോലെ കഴുത്തിൽ കാല് ലോക്ക് ചെയ്തു മറിച്ചിട്ടു.. എഴുനേൽക്കാൻ ശ്രമിച്ച അവന്റെ താടിയെല്ല് നോക്കി അപ്പോ തന്നെ കറങ്ങിയൊരു കിക്ക്..അവനും ഫ്ലാറ്റ്….എല്ലാം ഒരു മിനുട്ടിനുളിൽ തീർന്നു... പിന്നെയുള്ള ഒരുത്തൻ ഇതൊക്കെ കണ്ടു ആകെ വിറച്ചു…
"എന്താടാ വരുന്നില്ലേ…"ഞാൻ അവനോട് ചോദിച്ചപ്പോൾ പേടിച്ചു അവൻ കൈയിൽ ഉണ്ടായിരുന്ന വടി നിലത്തിട്ടു…
ചിരിച്ചികൊണ്ടു ഞാൻ എബിയുടെ അടുത്തേക്ക് നടന്നപ്പോ അവന്റെ വാലുകൾ എല്ലാം പേടിച്ചു പിന്നിലേക്കു മാറി… അവന്റെ തോളത്തു കൈ വെക്കാൻ പോയപ്പോഴേക്കും ചെക്കൻ പേടിച്ചു തല കുനിച്ചു…
"ആഹാ ഇത്ര പേടിയുണ്ടായിരുന്ന നീയാണോ നേരത്തെ അത്രെയും വലിയ ഡയലോഗ് വെച്ച് കാച്ചിയത്…" അവന്റെ തോളിൽ വെച്ചു ഞാൻ തുടർന്നു…
"മേലാൽ…. ഇ കോളേജിൽ എന്നല്ല നിന്റെ ജീവിതത്തിൽ പെൺകുട്ടികളുടെ അടുത്ത് നീ മോശമായി പെരുമാറിയെന്നറിഞ്ഞാൽ.. പൊന്നു മോനെ എബികുട്ടാ.. നിന്നെ ഞാൻ തല്ലുമെന്നു കരുതേണ്ട..അത് ഇന്നത്തോടെ തീർന്നു..ഇനി ഇതുപോലെ വലതും ഉണ്ടായാൽ നിന്നെ ഞാൻ കൊല്ലും…"
"അപ്പോ നാളെ മുതൽ നല്ല കുട്ടിയവനല്ലേ പ്ലാൻ…"
💬 Comments
View all comments