Chapter Title : മൗനരാഗം 2 [sahyan]
നിങ്ങളുടെ കോളേജിൽ നിന്ന് വിളിച്ചിട്ടുണ്ടായിരുന്നു അവിടെ എന്തോ പ്രശ്നങ്ങൾ ഉണ്ടായെന്നു...കേട്ടപാതി ജയേട്ടൻ നിങ്ങളുടെ കോളേജിലേക്ക് പോയതാ അപ്പോഴേക്കും നിങ്ങൾ അവിടെനിന്നും പോയിരുന്നു….നിന്നെ വിളിച്ചിട്ട് കിട്ടുന്നുമില്ല...ആകെ ടെൻഷൻ അടിച്ച് വീട്ടിലെത്തിയപ്പോൾ ദീപു അവിടെ എത്തിയിട്ടുണ്ടായിരുന്നു.. നീ എവിടെയാണ് എന്ന് ചോദിച്ചപ്പോൾ അവൾക്കറിയില്ല എന്ന് പറഞ്ഞു...അവളെ കുറേ വഴക്കു പറഞ്ഞെടാ
അച്ഛനും മോളും കുറേ തർക്കിച്ചു…..അതിനിടയ്ക്ക് ജയേട്ടൻ കുഴഞ്ഞു വീണതാ...എനിക്ക് പേടിയാവുന്നുണ്ടെടാ അച്ചു""" അമ്മായി എന്നേം ചേർത്ത് പൊട്ടി കരഞ്ഞു…. എന്റെ കണ്ണുകളും നിറഞ്ഞൊഴുകുണ്ടായിരുന്നു….
"എന്നിട്ട് അമ്മാവൻ എവിടെ..??? "
"ICU വിൽ ആണ്…"
ആകെ ടെൻഷൻ അടിച്ച് ഞങ്ങൾ ICU വിന്റെ പുറത്ത് വെയിറ്റ് ചെയ്തു...വിളിക്കാവുന്ന എല്ലാ ദൈവങ്ങളെയും വിളിച്ചു പോയി….
കുറച്ച് കഴിഞ്ഞപ്പോൾ ICU വിന്റെ ഉള്ളിൽ നിന്നും ഡോക്ടർ ഇറങ്ങി വന്നു…. ഞാൻ വേഗം ഡോക്ടറെ അടുത്തേക്ക് ഓടിച്ചെന്നു അമ്മാവന് ഇപ്പൊ എങ്ങനെയുണ്ടെന്നു ചോദിച്ചു…
"നിങ്ങൾ പേഷ്യന്റിന്റെ ആരാണ്..? "
"ഞാൻ സഹോദരിയുടെ മകനാണ്..സർ അമ്മാവന് ഇപ്പൊ എങ്ങനെയുണ്ട്…?? "
"താങ്കൾ ഒരു നിമിഷം എന്റെ കൂടെ ഒന്ന് വരു…"
ഞാൻ ആ ഡോക്ടറെ പിന്തുടർന്നു അദേഹത്തിന്റെ കാബിനിൽ കയറി….
"ഇരിക്കൂ...എന്നോട് ഇരിക്കാൻ പറഞ്ഞിട്ട് അദ്ദേഹം..അദേഹത്തിന്റെ ചെയറിൽ ഇരുന്നു..
സീ Mr…????
"ആദം.. ആദം ജോൺ.." ഞാൻ സ്വയം പരിചയപ്പെടുത്തി…
"നിങ്ങളുടെ അമ്മാവന് വെറും തളർച്ചയായിരുന്നില്ല ഇറ്റ് വാസ് എൻ മൈൽഡ് കാർഡിയാക് അറസ്റ്റ്…."
"വാട്ട്….??? ഞാൻ പെട്ടന്നു ചെയറിൽ നിന്നും ചാടിഎഴുനേറ്റു…
"ഹേയ് ഡോണ്ട് വറി.. ഇപ്പൊ കുഴപ്പമൊന്നും ഇല്ല ഹി ഈസ് ഇൻ ഒബ്സെർവഷൻ.. ബട്ട് നോട്ട് ഇൻ എ ഗുഡ് കണ്ടിഷൻ
💬 Comments
View all comments