0%

Chapter Title : മൗനരാഗം [വാത്സ്യായനൻ]

അവൾക്ക് കൂടുതലിഷ്ടം സ്കൂളിൽ ഞാനുമായി അവിടെ ഞങ്ങൾക്കു മാത്രം മനസ്സിലാകുന്ന മുദ്രാഭാഷയിൽ സംസാരിക്കാൻ ആയിരുന്നു. അത് ഒരു രസമായിരുന്നു. പരസ്യമായി ഞങ്ങൾക്ക് എന്തു രഹസ്യവും പറയാൻ കഴിയുന്ന അവസ്ഥ. ഒരു പറ്റം വിദേശികളുടെ ഇടയിൽ വെച്ച് നമ്മുടെ മാതൃഭാഷയിൽ മറ്റൊരാളോട് സംസാരിക്കുന്നതു പോലെ.

ഒരു ദിവസം പള്ളിയിൽ വെച്ച് ഞാനും അനിയനും മമ്മിയും പപ്പയും കുർബാന കഴിഞ്ഞ് മടങ്ങുന്ന വഴി ആൾത്തിരക്കിൽ ജ്യോത്സ്നയും ഞാനും പരസ്പരം കണ്ടു. ഞാൻ അവളെ കൈ ഉയർത്തിക്കാട്ടി. ജ്യോത്സ്ന ഒപ്പമുണ്ടായിരുന്ന തൻ്റെ മമ്മിയെ തോണ്ടി വിളിച്ച് എന്നെ ചൂണ്ടിക്കാട്ടിയിട്ട് “റോബി” എന്ന് സൈൻ ചെയ്തു കാണിച്ചു. അവളുടെ പപ്പയും കൂടെയുണ്ടായിരുന്നു. അവർ വന്ന് ഞങ്ങളുമായി സംസാരിച്ചു. ജ്യോത്സ്നയുടെ ബെസ്റ്റ് ഫ്രൻഡ് ഞാനാണെന്ന് അവൾ പറഞ്ഞ് അറിഞ്ഞിട്ടുള്ളതിനാൽ അവളുടെ മമ്മി റേച്ചലിന് എന്നെ വലിയ കാര്യമായിരുന്നു. എൻ്റെ പപ്പയോടും മമ്മിയോടും റേച്ചൽ ആൻ്റി എന്നെപ്പറ്റി കുറേ പുകഴ്ത്തിപ്പറഞ്ഞു.

ഞാൻ ഇതൊക്കെ കേട്ട് സുഖിച്ച് നിൽക്കുമ്പോൾ ജ്യോത്സ്ന എന്നെ നോക്കി “എന്തൊരു തള്ള്” എന്ന മുഖഭാവം കാണിച്ചു. ഞാൻ തിരിച്ച് “ഈ എന്നെക്കൊണ്ട് ഞാൻ തോറ്റു” എന്ന നാട്യവും.

റേച്ചൽ ആൻ്റി ടൗണിലെ പ്രശസ്തമായ കോളജിൽ ഫിസിക്സ് ലെക്ചറർ ആണ്. ഇൻകം ടാക്സ് ഡിപ്പാർട്മെൻ്റിൽ ഡെപ്യൂടി കമ്മീഷനർ ആണ് ജ്യോത്സ്നയുടെ പപ്പ ജോർജ് അങ്കിൾ. സംഭാഷണത്തിനിടയിൽ റേച്ചൽ ആൻ്റി താൻ വീട്ടിൽ സ്കൂൾ വിദ്യാർഥികൾക്ക് ഫിസിക്സിനും മാത്‌സിനും ട്യൂഷൻ എടുക്കാറുണ്ടെന്നു പറഞ്ഞത് എനിക്കു പാരയായി. മാത്‌സിൽ പണ്ടേ പിന്നാക്കം ആയിരുന്ന എന്നെ റേച്ചൽ ആൻ്റിയുടെ അടുക്കൽ ട്യൂഷന് ചേർക്കാൻ മമ്മിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ആ തീരുമാനം കേട്ടപ്പോഴത്തെ എൻ്റെ ഇഞ്ചി കടിച്ച കുരങ്ങനെപ്പോലെയുള്ള മുഖഭാവം കണ്ട് ജ്യോത്സ്ന അടക്കിച്ചിരിച്ചു.

ട്യൂഷൻ സമയം വൈകുന്നേരം അഞ്ചര മുതൽ ആറര വരെയായിരുന്നു. തിങ്കൾ മുതൽ ശനി വരെ. പല ദിവസങ്ങളിലും കോളജിൽനിന്ന് റേച്ചൽ ആൻ്റി വീട്ടിലെത്തുമ്പോൾ അഞ്ചേമുക്കാൽ ഒക്കെ ആകും എന്നതുകൊണ്ട് സ്റ്റ്യുഡൻ്റ്സിന് പത്തുപതിനഞ്ചു മിനിറ്റ് ഫ്രീ ടൈം കിട്ടുമായിരുന്നു. ആ സമയങ്ങളിൽ ഞാൻ ജ്യോത്സ്നയുമായി സംസാരിക്കും. ഒരു ദിവസം തൻ്റെ റൂം ജ്യോത്സ്ന എനിക്ക് കാണിച്ചു തന്നു. അതിൻ്റെ ചുവരുകളിൽ അങ്ങിങ്ങായി തൂക്കിയിട്ടിരിക്കുന്ന മനോഹരമായ പെയ്ൻ്റിങ്ങുകൾ അവൾ വരച്ചതാണെന്നറിഞ്ഞ് ഞാൻ അദ്ഭുതപ്പെട്ടപ്പോൾ തൻ്റെ ഗിറ്റാർ എടുത്തുകൊണ്ടു വന്ന് അതിൽ “തുമ്പീ വാ തുമ്പക്കുടത്തിൻ തുഞ്ചത്തായ് ഊഞ്ഞാലിടാം” എന്ന ഗാനം മനോഹരമായി പ്ലേ ചെയ്തു കേൾപ്പിച്ച് എന്നെ വീണ്ടും വിസ്മയിപ്പിച്ച

💬 Comments

View all comments