0%

Chapter Title : മൗനരാഗം [വാത്സ്യായനൻ]

പക്ഷേ ഞങ്ങളുടെ ബന്ധത്തിന് ആ സ്കൂൾ വർഷം തീരുന്നതു വരെയേ ആയുസ്സുണ്ടായിരുന്നുള്ളൂ.

“എടാ ഭയങ്കരാ!” അവൾ ആശ്ചര്യപ്പെട്ടു.

“നീയോ?” ഞാൻ ചോദിച്ചു.

“എനിക്ക് ബോയ്ഫ്രൻഡ് പോലും ഇല്ല. പിന്നെയല്ലേ!”

“നീ വിഷമിക്കേണ്ട. അതൊക്കെ സമയമാകുമ്പോൾ നടക്കും.”

“ആവോ!”

കുറച്ചു സമയം ഞങ്ങൾ രണ്ടാളും ഒന്നും മിണ്ടിയില്ല.

“നീ ആരോടും പറയില്ലെങ്കിൽ ഞാൻ ഒരു സാധനം കാണിക്കാം.” ഒടുവിൽ അവൾ പറഞ്ഞു.

“ഓകേയ്.” കൗതുകത്തോടെ ഞാൻ സമ്മതിച്ചു.

ജ്യോത്സ്ന അലമാരയിൽനിന്ന് ഒരു കനം കുറഞ്ഞ ബ്രീഫ്കെയ്സ് പുറത്തെടുത്തു. അതിൻ്റെ നംബർ ലോക് തുറന്ന് ഉള്ളിൽനിന്ന് വർണക്കടലാസിൽ പൊതിഞ്ഞ ഒരു കാൻവാസ് ബോർഡ് പുറത്തെടുത്തു. ഒരു കള്ളച്ചിരിയോടെ അവൾ അതിൻ്റെ പൊതിച്ചിൽ അഴിച്ചു മാറ്റി.

ഒരു സുന്ദരിയുടെ നഗ്നചിത്രം ആയിരുന്നു അത്. ഒന്നുകൂടി നോക്കിയപ്പോഴാണ് എനിക്കു മനസ്സിലായത്, ആ സുന്ദരി മറ്റാരുമല്ല, ജ്യോത്സ്ന തന്നെയായിരുന്നു! ജോർജോണെയും റ്റിറ്റ്സ്യാനോയും ചേർന്ന് വരച്ച “സ്ലീപിങ് വീനസ്” എന്ന ലോകപ്രശന്തമായ പെയ്ൻ്റിങിനെ അനുസ്മരിപ്പിക്കുന്ന പോസിൽ കിടക്കയിൽ അവൾ നീണ്ടു നിവർന്ന് കിടക്കുകയാണ്. വീനസിൻ്റെ നയനങ്ങൾ അടഞ്ഞായിരുന്നെങ്കിൽ ജ്യോത്സ്നയുടെ കണ്ണുകൾ തുറന്നാണ് എന്ന ഒരു വ്യത്യാസം മാത്രം.

ഞാൻ അന്തം വിട്ട് ആ പെയ്ൻ്റിങിലേക്കു തന്നെ മിഴിച്ചു നോക്കി നിമിഷങ്ങളോളം നിന്നു. പിന്നെ ജ്യോത്സ്നയെ നോക്കി. അവൾ ഒരു ചമ്മിയ ചിരിയോടെ എൻ്റെ മുഖഭാവം ശ്രദ്ധിച്ചുകൊണ്ട് നിൽക്കുകയാണ്.

“ബ്യൂടിഫുൾ!” ഞാൻ പറഞ്ഞു.

“താങ്ക് യൂ.” താൻ ധരിച്ചിരുന്ന കുർത്തിയുടെ ഫ്ലെയറുകൾ വിടർത്തിപ്പിടിച്ച് കാൽമുട്ടുകൾ മടക്കി ജ്യോത്സ്ന എനിക്ക് ഇംഗ്ലീഷ് ശൈലിയിൽ ഒരു വണക്കം സമ്മാനിച്ചു. പിന്നെ എൻ്റെ കയ്യിൽനിന്ന് ആ പെയ്ൻ്റിങ് തിരികെ വാങ്ങി പഴയതു

💬 Comments

View all comments