0%

Chapter Title : മൗനത്തിൽ പറഞ്ഞത് 1 [Lechu]

Author : Lechu Read All Parts 21.7K

ഞാൻ എനിക്ക് തോന്നിയത് എഴുതുന്നു ഇഷ്ടപെടേണ്ടവർക്ക് ഇഷ്ടപെടാം ... കഴിഞ്ഞ കഥ ശരിക്കും എനിക്ക് നല്ല അടിയാണ് തന്നത് അതിനാൽ ഒരു പ്രതീക്ഷയും ഇല്ലാതെയാണ് ഞാൻ ഈ കഥയെഴുതുന്നത് ഇഷ്ടപെട്ടാൽ സപ്പോർട് ചെയ്യണേ

തിരക്കിൽനിന്നും തിരക്കിലേക്കുപോകുന്ന മത്സരബുദ്ധിയോടുകൂടിപോകുന്ന വാഹനങ്ങളും അതിനേക്കാളും തിരക്കുകളുള്ള മനുഷ്യന്മാരും…. കൂവിവിളിക്കുന്ന വണ്ടികളുടെ ശബ്ദത്തിൽ നിന്ന് കുറച്ചുമാറിയാണ്. നാഗരിക ജീവിതത്തിലെ വലിയവീട്ടിലാണ് മേനോൻ സാറും ഭാര്യ ഗിരിജയും ഒരേയൊരു മകൻ ആര്യൻ മേനോനും .മേനോൻ സാർ നാലാളുകൂടുന്നിടത്തെ പ്രധാനി…

എല്ലാവരും അംഗീകരിക്കുന്ന , ബഹുമാനിക്കപ്പെടുന്ന സ്വഭാവം വലിയ ബിസിനസ്സ് മാഗ്നെറ് . എങ്ങിനെ ആ മനുഷ്യനെ വിവരിക്കാമോ അതിനുമപ്പുറമാണ് അയാൾ .

എന്താണോ മേനോൻ സാർ അതിനു വിപീരീതമായ മകനും .

പഠിപ്പെല്ലാം ഉഴപ്പി ഇപ്പോൾ 25 വയസ്സിൽ MBA ചെയ്യാനായി അവിടെയെങ്കിലും രക്ഷപ്പെടുമോ എന്ന് ചിന്തിച്ചു മേനോൻ സാർ നിർബന്ധിച്ചുവിടുന്ന ആര്യന് തീരെ താല്പര്യമില്ല ഈ പഠനവും ...

പിന്നെ അവിടെ പെൺകുട്ടികൾ ഉണ്ടാകുമല്ലോ എന്നതാണ് അവനു കുറച്ചു സമാധാനം .പുകവലിയും ആഡംബര കാറും എല്ലാമായി ഒരു ജീവിതം .4 കിലോമീറ്റർ അപ്പുറമുള്ള കോളേജിൽ ചേരുമ്പോൾ അല്ല ചേർക്കുമ്പോൾ അവനു അതുവെറും നേരംകളയാനുള്ള ഒരു സ്ഥലം മാത്രമാണ് .കാണാൻ സുന്ദരനും അതിനേക്കാൾ തെമ്മാടിത്തരവുമുള്ള പയ്യൻ ചുരുക്കിപ്പറഞ്ഞാൽ അതാണ് ആര്യൻ

ഗ്രാമഭംഗിയാൽ നിറഞ്ഞ .. കാലത്തേ കിളികളും ചെറിയ ചെലിച്ചൂരുമുള്ള പാടത്തിനപ്പുറം ഒരു ചെറിയ വലിയ തറവാട്. ആ വീടിനു മാളവിക ഭവനം എന്നപേരും.

രാഘവൻ നായരുടെയും സുജാതയുടെയും വീടിന് ആ പേരിടാൻതന്നെ കാരണം അവരുടെ ഒരേയൊരു മകളാണ്, മാളവിക 23 വയസ്സ് .

💬 Comments

View all comments