Chapter Title : മൗനത്തിൽ പറഞ്ഞത് 1 [Lechu]
പിന്നെ രാഹുലിന് ഓഫീസ് മീറ്റിംഗ് ഉണ്ടെന്ന് പറഞ്ഞ് കാൾ അവസാനിപ്പിച്ചു.അവൾ ഫോൺ താഴെ വെച്ചു.
അവളുടെ മുഖത്തെ പുഞ്ചിരി പതുക്കെ കുറഞ്ഞു.
അവൾക്ക് ഭർത്താവിനോട് സ്നേഹമുണ്ടായിരുന്നു.
പക്ഷേ ദൂരെയുള്ള ഒരാളോടൊപ്പം ജീവിക്കുന്നതിന്റെ ശൂന്യതയും അവൾക്കുണ്ടായിരുന്നു.
അത് അവൾ ആരോടും പറയാറില്ല.അമ്മയോടുപോലും.മറ്റൊരു സ്വപ്നം MBA പഠിക്കണമെന്ന് മാളവിക തീരുമാനിച്ചത് എളുപ്പമായിരുന്നില്ല.വിവാഹം കഴിഞ്ഞു.കുഞ്ഞ് ജനിച്ചു.എങ്കിലും അവളുടെ പഠനം അവൾ ഉപേക്ഷിച്ചില്ല.
“കുഞ്ഞിനെ നോക്കിക്കൊണ്ട് നീ എങ്ങനെ പഠിക്കും?”പലരും ചോദിച്ചിരുന്നു.അവൾ ചിരിച്ചുകൊണ്ട് പറഞ്ഞിരുന്നു:
“കഴിയും.”
അവൾക്ക് അറിയാമായിരുന്നു എളുപ്പമാകില്ല.പക്ഷേ അവൾക്ക് സ്വന്തം ഐഡൻറ്റിറ്റി വേണം.ഒരു ദിവസം സ്വന്തം കാലിൽ നിൽക്കണം.കുഞ്ഞ് വളരുമ്പോൾ,എൻ്റെ അമ്മയ്ക്ക് സ്വന്തം സ്വപ്നങ്ങളുണ്ടായിരുന്നു”എന്ന് അവൾക്ക് അഭിമാനത്തോടെ പറയണം.അതിനാലാണ് അവൾ MBA-യിൽ ചേർന്നത്.
ആ ദിവസം കോളേജിലേക്ക് പോകാൻ തയ്യാറാകുമ്പോൾ അമ്മ കുഞ്ഞിനെ കൈയിൽ എടുത്തു.
“നീ പോയിക്കോ മോളേ. കുഞ്ഞിനെ ഞാൻ നോക്കാം.”
മാളവിക കുറച്ച് നിമിഷം കുഞ്ഞിനെ നോക്കി.
“അവൾ കരഞ്ഞാൽ?”
“ഞാൻ നോക്കാം.”
“നീ കോളേജിൽ പോകുന്ന അമ്മയാണ്. കുഞ്ഞിനെ ഉപേക്ഷിച്ച് പോകുന്ന അമ്മയല്ല.”
മാളവികയുടെ കണ്ണുകളിൽ ചെറിയൊരു നനവ്.
അവൾ കുഞ്ഞിന്റെ നെറ്റിയിൽ ചുംബിച്ചു.
“അമ്മ വൈകിട്ട് വരും.”
കുഞ്ഞിന് അവളുടെ വാക്കുകൾ മനസ്സിലായില്ല.പക്ഷേ അവളുടെ ശബ്ദം കേട്ട് കുഞ്ഞ് ചിരിച്ചു.ആ ചെറിയ ചിരി അവൾക്ക് ധൈര്യം നൽകി.
മാളവിക കണ്ണാടിയുടെ മുന്നിൽ നിന്നു.
സാധാരണയായ ഒരു ചുരിദാർ.അധികം ഒരുങ്ങിയില്ല ,മുടി ഒതുക്കി കെട്ടി.കൈയിൽ വാച്ച് ,ഒരു ബാഗ് .അവൾ കണ്ണാടിയിൽ തന്നെ നോക്കി.ഒരു നിമിഷം.പിന്നെ പതുക്കെ ചിരിച്ചു.,
അവൾ അമ്മയോട് യാത്ര പറഞ്ഞു.
കുഞ്ഞിനെ ഒരിക്കൽ കൂടി നോക്കി.
വീടിന്റെ വാതിൽ അടച്ചു.
💬 Comments
View all comments