0%

Chapter Title : മൗനത്തിൽ പറഞ്ഞത് 1 [Lechu]

Author : Lechu Read All Parts 21.7K

അവൾ കാർ സ്റ്റാർട്ട് ചെയ്തു.

ആദ്യത്തെ ദിവസങ്ങൾ മനോഹരമായിതന്നെപോയി

MBA ക്ലാസിലെ Friday afternoon.

ക്ലാസ് അവസാനിക്കാനിരിക്കുമ്പോഴാണ് Professor Meera ടീച്ചർ ബോർഡിൽ ഒരു topic എഴുതിയത്.

“DOWRY SYSTEM – TRADITION OR SOCIAL EVIL?”

ക്ലാസിൽ ചെറിയൊരു ചർച്ച തുടങ്ങി.

“Okay, enough. ഇത് ഇന്നത്തെ debate topic ആണ്. ആരൊക്കെയാണ് പങ്കെടുക്കുന്നത് എന്ന് ഞാൻ തീരുമാനിക്കും.”

കുറച്ച് പേരുടെ പേരുകൾ പറഞ്ഞ ശേഷം ടീച്ചർ അവസാനമായി രണ്ട് പേരുകളിലേക്ക് നോക്കി.

“Malavika…”

അവൾ തല ഉയർത്തി.

“Yes, ma’am?”

“നീ dowry system-നെ support ചെയ്യുന്ന side.”

ക്ലാസിൽ ചിലർ ചിരിച്ചു.

Malavika ഒന്ന് surprised ആയി.

“Me, ma’am?”

“Yes. And don’t argue with me. It’s already decided.”

അവൾ ചിരിച്ചുകൊണ്ട് തലകുനിച്ചു.

പിന്നെ ടീച്ചർ അടുത്ത പേര് പറഞ്ഞു.

“Aryan Menon. You are against dowry.”

അവസാന ബെഞ്ചിൽ ചാരിയിരുന്ന Aryan നേരെ ഇരുന്നു.

“Ma’am, finally something interesting.”

ക്ലാസിൽ വീണ്ടും ചിരി.

അവൾ അവനെ ആദ്യമായി ശ്രദ്ധിച്ചു.

Black shirt, rolled-up sleeves, careless hairstyle, കൈയിൽ ഒരു പേന കറക്കിക്കൊണ്ട് ഇരിക്കുന്ന കോൺഫിഡന്റ് ലുക്ക് .

അവൾ അവനെ നോക്കി.

ഇന്റെരെസ്റ്റിംഗ് ആണോ?”

അവൻ അവളെ നോക്കി.“Topic interesting ആണ്.”

“അത് topic ആണോ… debate ആണോ?”

“രണ്ടും.”

Teacher ഇടയിൽ പറഞ്ഞു.

“Good. നിങ്ങൾ രണ്ടുപേരും തമ്മിൽ debate ചെയ്യുന്നതാണ്. Personal arguments വേണ്ട. Facts and logic മാത്രം.”

💬 Comments

View all comments