Chapter Title : മൗനത്തിൽ പറഞ്ഞത് 1 [Lechu]
Debate ആരംഭിക്കുന്നു
അവൾ മുന്നിൽ നിന്നു.
“Dowry എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ എല്ലാവരും അത് ഒരു evil ആണെന്ന് പറയാറുണ്ട്. പക്ഷേ നമ്മുടെ സമൂഹത്തിൽ വിവാഹസമയത്ത് പെൺകുട്ടിയുടെ കുടുംബം മകൾക്ക് സ്വമേധയാ നൽകുന്ന സ്വത്തും ആഭരണങ്ങളും household items-ഉം എല്ലാം dowry എന്ന് വിളിക്കുന്നത് ശരിയാണോ?”
അവൻ അവളെ ശ്രദ്ധിച്ച് കേട്ടു.
മാളവിക തുടർന്നു.
“ഒരു കുടുംബം അവരുടെ മകൾക്ക് എന്തെങ്കിലും നൽകുന്നത് അവരുടെ തീരുമാനമാണ്. അത് തെറ്റല്ല. പ്രശ്നം എവിടെയാണ് തുടങ്ങുന്നത്?”
അവൾ ഒരു നിമിഷം നിർത്തി.
ഡിമാൻഡ് വരുമ്പോൾ.”
ക്ലാസിൽ ചിലർ തലകുലുക്കി.
അവൻ കൈപൊക്കുന്നു .
“Then I have one question.”
Malavika അവനെ നോക്കി.
“Ask.”
“ഒരു പെൺകുട്ടിയുടെ കുടുംബം ‘ഞങ്ങൾ സ്വമേധയാ കൊടുക്കുന്നതാണ്’ എന്ന് പറയുമ്പോൾ… ആ പെൺകുട്ടിക്ക് അത് വേണ്ടെന്ന് പറയാൻ അവകാശമുണ്ടോ?”
അവൾ ഒരു നിമിഷം മിണ്ടാതിരുന്നു.
“തീർച്ചയായും.”
“Then why call it dowry?”
അവൾ ഉടൻ മറുപടി നൽകി.
“Because society calls it that.”
Aryan ചെറുതായി ചിരിച്ചു.
“Society calls a lot of things traditions.”
“അതുകൊണ്ട് എല്ലാ traditions-ഉം തെറ്റാണോ?”
“അല്ല.”
“Then?”
“ഒരു പെൺകുട്ടിയുടെ കുടുംബത്തിന് ‘നിങ്ങൾ എന്താണ് കൊടുക്കുന്നത്?’ എന്ന് ചോദിക്കുന്ന നിമിഷം മുതൽ അത് tradition അല്ല. Expectation ആണ്.”
ക്ലാസിൽ നിശ്ശബ്ദത.
അവൾ അവനെ കുറച്ച് നേരം നോക്കി.
“Expectation ഇല്ലാത്ത വിവാഹം ഇന്നത്തെ സമൂഹത്തിൽ ഉണ്ടോ?”
അവൻ ചിരിച്ചു.
“അതുകൊണ്ട് തെറ്റിനെ normal ആക്കണമെന്നില്ല.”
അവൾ ഉടൻ തിരിച്ചടിച്ചു.
💬 Comments
View all comments