Chapter Title : മൗനത്തിൽ പറഞ്ഞത് 2 [Lechu]
അതൊക്കെ എനിക്ക് അറിയാം. അതുകൊണ്ടാണ് ഈ feeling പറയാൻ ഞാൻ ഇത്രയും പേടിച്ചത്.”
മാളവിക ഒന്നും പറയാതെ അവനെ നോക്കി.
Aryan:“പക്ഷേ ഇനി ഉള്ളിൽ വെച്ച് നടക്കാൻ പറ്റുന്നില്ല.”
അവൻ്റെ ശബ്ദം പതുക്കെ താഴ്ന്നു.
Aryan:“മാളു… I love you.”
മാളവിക കണ്ണുകൾ അടച്ച് ഒരു ദീർഘശ്വാസം വിട്ടു. കുറച്ച് നിമിഷം അവൾ ഒന്നും പറഞ്ഞില്ല.
Aryan:“നീ ഒന്നും പറയേണ്ട. ഞാൻ നിന്നെ force ചെയ്യില്ല.”
മാളവിക പതുക്കെ കണ്ണുതുറന്നു.
Malavika:“നീ എന്തിനാ ഇങ്ങനെ പറയുന്നത്?”
Aryan:“കാരണം… നിൻ്റെ മനസ്സിൽ എന്താണെന്ന് എനിക്ക് അറിയില്ല.”
അവൾ അവൻ്റെ അടുത്തേക്ക് ഒരു പടി വന്നു.
Malavika:“നിനക്ക് അറിയാമായിരുന്നു…”
Aryan:“എന്ത്?”
Malavika:“എനിക്ക് നിന്നോട് എന്തോ ഉണ്ടെന്ന്.”
അവളുടെ ശബ്ദം ചെറുതായി വിറച്ചു.
Malavika:“പക്ഷേ ഞാൻ തന്നെ അത് സമ്മതിക്കാൻ പേടിച്ചു. നിന്നെക്കുറിച്ച് ചിന്തിക്കുമ്പോൾ സന്തോഷമാണ്… അതേ സമയം എൻ്റെ ജീവിതത്തിലെ ബാക്കി കാര്യങ്ങൾ ഓർമ്മ വരുമ്പോൾ കുറ്റബോധവും.”ജീവിതത്തിൽ ഇന്നുവരെ എനിക്കൊരു പ്രണയമുണ്ടായിട്ടില്ല പ്രണയം ഉണ്ടാകുന്നസമയത്തുപിടിച്ചു വിവാഹം കഴിപ്പിച്ചു ...
രാഹുലിനെ പ്രണയിക്കാൻതുടങ്ങിയപ്പോൾ എപ്പോഴും ഞങ്ങൾതമ്മിൽ എന്തോ അന്തരമുണ്ടായിരുന്നു ...എ അന്തരമാണ് ജീവിതമെന്നു ഞാൻ കരുതിയിരുന്നത് ,അതിലേക്കാണ് പുതുമഴയായി നീ പെയ്തിറങ്ങിയത്
Aryan ശാന്തമായി അവളെ നോക്കി.
Malavika:“എങ്കിലും… നീ എന്നോട് സംസാരിക്കുമ്പോൾ എനിക്ക് ഒരു സമാധാനം തോന്നുന്നു.”
അവൾ ചെറിയൊരു പുഞ്ചിരിയോടെ പറഞ്ഞു:
Malavika:“നിന്നെ കാണാൻ എനിക്ക് തോന്നുന്നു. നിൻ്റെ call കാത്തിരിക്കും. നീ message അയക്കുമ്പോൾ അറിയാതെ ചിരിക്കും.”
Aryan-ൻ്റെ കണ്ണുകളിൽ സന്തോഷം തെളിഞ്ഞു.
Malavika:“അതുകൊണ്ട്… ഞാൻ ഇനി കള്ളം പറയുന്നില്ല.”
അവൾ അവനെ നോക്കി പതുക്കെ പറഞ്ഞു:
💬 Comments
View all comments