0%

Chapter Title : മൗനവസന്തം 1 [കബനീനാഥ്]

Author : കബനീനാഥ് Read All Parts 309.7K

ശരി. നിന്റെ കഴിവ് ഒന്ന് കാണട്ടെ.”

ഷാനു ചിരിച്ചുകൊണ്ട് പുറത്തേക്ക് പോയി..

സൂസൻ വാതിൽ അടച്ച് കുറച്ചുനേരം മുറിയിൽ നിന്നു.

പുതിയൊരു വീട്ടിലെ ആദ്യ നിമിഷങ്ങൾ. എല്ലാം വൃത്തിയായി ഒരുക്കിവെച്ചിരിക്കുന്നു. ഷാനു അവൾക്കായി ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടെന്നത് അവൾക്ക് സന്തോഷം നൽകി.

പക്ഷേ, അതേ സമയം മനസ്സിന്റെ മറ്റൊരു കോണിൽ ഒരു ചോദ്യം ഉയർന്നു.

ഞാൻ ഇവിടെ എന്തിനാണ് താമസിക്കുന്നത്?

ഹെബയുടെ അഭാവത്തിൽ..

പക്ഷേ ഈ വലിയ നഗരത്തിൽ തകർന്നുപോയ അവനെ ഈ അവസ്ഥയിൽ ഒറ്റയ്ക്ക് വിട്ടുപോരാൻ അവളുടെ അമ്മ മനസ്സ് അനുവദിക്കുന്നുമില്ല. ആ കുറ്റബോധവും ആധിയും അവളിൽ നിശബ്ദമായി നിറയുന്നുണ്ടായിരുന്നു..

ഡാനിയേലിനോട് ഇതൊന്നും പറയാൻ കഴിയുന്നില്ല. ഡെയിനോടും പറയാൻ കഴിയില്ല. താൻ ഇവിടെ എത്തിയിരിക്കുന്നത് ഒരു സാധാരണ കുടുംബസന്ദർശനത്തിനല്ലെന്ന് അവൾക്കറിയാം. ഷാനുവിന്റെ ജീവിതത്തിലെ ഒരു വലിയ പ്രശ്നം ഇപ്പോൾ തനിക്കും അറിയാം.

അവനോട് വാക്ക് കൊടുത്തതാണ്. ആരോടും പറയില്ലെന്ന്.

പക്ഷേ ആ വാക്ക് പാലിക്കാൻ വേണ്ടി സ്വന്തം ഭർത്താവിനോടും മകനോടും ഒരു കാര്യം മറച്ചുവെക്കേണ്ടിവരുന്നത് ശരിയാണോ?

അവൾ പതുക്കെ കട്ടിലിൽ ഇരുന്നു…

“എന്തിനാ സൂസനേ, നീ ഇതൊക്കെ ആലോചിച്ച് തല പുണ്ണാക്കുന്നത്?”അവൾ സ്വയം ചോദിച്ചു...

ഇപ്പോൾ എന്തായാലും പത്ത് ദിവസത്തെ ട്രെയിനിംഗ് പൂർത്തിയാക്കണം. അതിനപ്പുറമുള്ള കാര്യങ്ങൾ പിന്നീട് ആലോചിക്കാം.

അവൾ ബാഗ് തുറന്ന് ഒരു പൈജാമയും ടോപ്പുമെടുത്തു അടിവസ്ത്രങ്ങളെടുത്തു കൊണ്ട് ബാത്ത്റൂമിലേക്ക് കയറി..

ഷാനു അടുക്കളയിലേക്ക് നടന്നു.. വന്ന ഉടനെ ആന്റിക്ക് ഒരു കട്ടൻ ചായയോ കാപ്പിയോ ഉണ്ടാക്കി കൊടുക്കണം എന്ന് അവന് തോന്നി. ഫ്രിഡ്ജ് തുറന്ന് നോക്കിയപ്പോൾ പാൽ പാക്കറ്റ് കണ്ടു.

പാത്രം അടുപ്പത്ത്

💬 Comments

View all comments