0%

Chapter Title : മൗനവസന്തം 1 [കബനീനാഥ്]

Author : കബനീനാഥ് Read All Parts 347.4K

“അപ്പോൾ സ്നേഹം മാത്രം മതിയാകില്ലല്ലേ?”

“അല്ല. സ്നേഹത്തോടൊപ്പം ക്ഷമയും വേണം. പിന്നെ പരസ്പരം കുറച്ച് ഇടവും കൊടുക്കണം.”

അവൾ ചിരിച്ചു..

“ഇതൊക്കെ പറയാൻ എളുപ്പമാണ്. ജീവിതത്തിൽ പ്രാവർത്തികമാക്കാനാണ് പാട്.”

“അത് ശരിയാണ്.”

കുറച്ചുനേരം കഴിഞ്ഞപ്പോൾ അവൻ പതുക്കെ ചോദിച്ചു.

“ആന്റി, നിങ്ങൾക്ക് ഒരിക്കലും മടുത്തിട്ടില്ലേ?”

“എന്ത്?”

“ഇതേ ജീവിതം. വീട്, ജോലി, കുട്ടികൾ, കുടുംബം. എല്ലാം ഒരേപോലെ പോകുമ്പോൾ.”

സൂസൻ പെട്ടെന്ന് മറുപടി പറഞ്ഞില്ല..

ആ ചോദ്യം അവൾ പ്രതീക്ഷിച്ചിരുന്നില്ല.

“മടുത്തിട്ടുണ്ട്,” അവൾ ഒടുവിൽ പറഞ്ഞു. “ചില ദിവസങ്ങളിൽ നല്ല മടുപ്പ് തോന്നും. പക്ഷേ പിന്നെ എന്തെങ്കിലും ചെറിയ സന്തോഷം വരും. കുട്ടികളുടെ ഒരു ഫോൺകോൾ, ഡാനിയേൽ പറയുന്ന ഒരു തമാശ, ഓഫീസിൽ കിട്ടുന്ന ചെറിയൊരു അംഗീകാരം... അങ്ങനെ.”

“അപ്പോൾ നിങ്ങൾക്ക് നിങ്ങളുടേതായ സമയം കിട്ടാറുണ്ടോ?”

“ഇപ്പോൾ കുറച്ചൊക്കെ കിട്ടുന്നുണ്ട്. കുട്ടികൾ ചെറുതായിരുന്നപ്പോൾ എവിടെ സമയം?”

അവൾ ചിരിച്ചു..

“പക്ഷേ അന്നത്തെ തിരക്കുകൾക്കും ഒരു സുഖമുണ്ടായിരുന്നു. ഇപ്പോൾ അവരൊക്കെ വളർന്നു. ഓരോരുത്തർക്കും അവരവരുടെ ലോകം. നമ്മൾ പതുക്കെ പിന്നിലേക്ക് മാറുന്നതുപോലെ തോന്നും.”

ഷാനു ശ്രദ്ധയോടെ കേട്ടിരുന്നു..

“അത് വിഷമമല്ലേ?”

“ചിലപ്പോൾ. പക്ഷേ അതല്ലേ ജീവിതം? കുട്ടികൾ വളരുന്നത് നമ്മൾ ആഗ്രഹിക്കുന്ന കാര്യമാണ്. അവർ സ്വന്തം കാലിൽ നിൽക്കുമ്പോൾ സന്തോഷിക്കണം. അതോടൊപ്പം നമുക്ക് പഴയൊരു ശൂന്യതയും തോന്നും..

പിന്നെ, ഈ യാത്രപോലുള്ള കാര്യങ്ങൾ നല്ലതാണ്. കുറച്ച് മാറ്റം കിട്ടും. പുതിയ ആളുകളെ കാണാം. നമ്മളെക്കുറിച്ചും കുറച്ച് ചിന്തിക്കാം.”

“അതെ. ആന്റിക്ക് ഈ ട്രെയിനിംഗ് നല്ലൊരു മാറ്റമായിരിക്കും.”

“അതുതന്നെയാണ് ഞാനും കരുതുന്നത്.”

ഷാനു അവളെ നോക്കി ചിരിച്ചു..

“പിന്നെ ഇവിടെ

💬 Comments

View all comments