0%

Chapter Title : മൗനവസന്തം 1 [കബനീനാഥ്]

Author : കബനീനാഥ് Read All Parts 374.1K

ഒരു ശരീരം ഒരു ആന്റിക്ക് ഉണ്ടാകുമെന്ന് അവൻ ഒരിക്കലും കരുതിയിരുന്നില്ല.

വെണ്ണക്കല്ലിൽ കൊത്തിവെച്ച ശിൽപം പോലെ… ആ ചിന്ത അവന്റെ സിരകളിൽ പെട്ടെന്ന് ഒരു ചൂട് പടർത്തി..

പെട്ടെന്നുണ്ടായ മാനസിക ഉത്തേജനം അവന്റെ ശരീരത്തിൽ വ്യക്തമായ ഒരു മാറ്റമുണ്ടാക്കി. പാന്റിന് ഉള്ളിലൂടെ അത് പ്രകടമായപ്പോൾ അവൻ ചെറുതായി ഒന്ന് പരുങ്ങി.

അല്പം അസ്വസ്ഥതയോടെ അവൻ കൈകൊണ്ട് അത് ഒതുക്കാൻ ശ്രമിച്ചു.

അവൻ പെട്ടെന്ന് ചെയ്ത ആ ചെറിയ മാറ്റവും ശരീരത്തിലെ ആ ഭാവവ്യത്യാസവും സൂസന്റെ കണ്ണുകളിൽ പെട്ടു. അവൾ അത് കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ചു, എങ്കിലും മനസ്സിൽ വല്ലാത്തൊരു ചൂളൽ തോന്നി.

മുഖം താഴേക്ക് പിടിച്ച് അവൾ നിന്നു. സംസാരിക്കാൻ വാക്കുകൾ കിട്ടാതെ ആ ചെറിയ ലിഫ്റ്റിനുള്ളിലെ അന്തരീക്ഷം വല്ലാതെ വലിഞ്ഞു മുറുകി…

താഴ്ന്ന പാർക്കിംഗ് ഏരിയയിലേക്ക് കാറിലേക്ക് നടക്കുന്നതിനിടയിലും ആ മൗനം തുടർന്നു. ഷാനു കാർ സ്റ്റാർട്ട് ചെയ്ത് ഹൈദരാബാദിന്റെ തിരക്കേറിയ റോഡുകളിലൂടെ ബാങ്ക് ട്രെയിനിങ് സെന്ററിലേക്ക് വണ്ടി ഓടിക്കുമ്പോൾ ആ അസ്വസ്ഥത മാറ്റാൻ അവൻ ഇടയ്ക്ക് ചെറിയ വർത്തമാനങ്ങൾ പറഞ്ഞു നോക്കി..

“ആന്റി… അവിടുത്തെ… റൂട്ട് ഒക്കെ കുഴപ്പമില്ലല്ലോ അല്ലേ?” അവൻ പാതിവഴിയിൽ ചോദിച്ചു..

“മ്മ്… കുഴപ്പമില്ല…” എന്ന് മാത്രം മൂളിക്കൊണ്ട് സൂസൻ പുറത്തേക്ക് നോക്കിയിരുന്നത്..

അവളുടെ മനസ്സിലും വലിയൊരു പിടിവലി നടക്കുന്നുണ്ടായിരുന്നു. ജീവിതത്തിൽ ഇന്നു വരെ ഡാനിയേൽ അല്ലാതെ മറ്റൊരു പുരുഷനും തന്റെ ശരീരം പൂർണ്ണമായും കണ്ടിട്ടില്ല.

സ്വന്തം ഭർത്താവിന് പോലും തന്നോടിപ്പോ ആ നിലയിലുള്ള ഒരു ആകർഷണമോ ശ്രദ്ധയോ ഇല്ലാത്ത കാലത്താണ്, മറ്റൊരു ചെറുപ്പക്കാരൻ തന്റെ ആ യഥാർത്ഥ രൂപം കണ്ടത്.

💬 Comments

View all comments