0%

Chapter Title : മൗനവസന്തം 1 [കബനീനാഥ്]

Author : കബനീനാഥ് Read All Parts 379K

അവൾ അടുത്തേക്ക് ചെന്ന് ഡോർ തുറന്ന് കയറി.

അവളെ കണ്ടപാടെ ഷാനുവിന്റെ മുഖത്ത് നേരിയൊരു മ്ലാനത പടർന്നു. അവൻ വണ്ടി മുന്നോട്ട് എടുത്തു കുറച്ചു ദൂരം പോയ ശേഷം ചോദിച്ചു,

“ആന്റിക്ക് കുഴപ്പമൊന്നുമില്ലല്ലോ? ഇവിടുത്തെ സിറ്റി ഒക്കെ ഒന്ന് ചുറ്റി കാണാൻ പോയാലോ? കുറച്ചു നേരം കറങ്ങിയിട്ട് ഫ്ലാറ്റിലേക്ക് പോകാം.”

“വേണ്ടെടാ… ഇന്ന് നല്ല ക്ഷീണമുണ്ട്. നമുക്ക് നേരെ ഫ്ലാറ്റിലേക്ക് പോകാം,” സൂസൻ ഒട്ടും താല്പര്യമില്ലാതെ പറഞ്ഞു..

അവളുടെ ആ മറുപടി കേട്ടപ്പോൾ ഷാനുവിന്റെ മുഖം കൂടുതൽ വാടി. രാവിലെത്തെ ആ സംഭവത്തിന് ശേഷം അവളോട് സംസാരിക്കാനും, ആ അസ്വസ്ഥത മാറ്റാനും അവൻ ആഗ്രഹിച്ചിരുന്നു.

എന്നാൽ സൂസൻ തന്നിൽ നിന്ന് അകന്നുപോകുകയാണോ എന്ന തോന്നൽ അവനിൽ വലിയൊരു നിരാശ ഉണ്ടാക്കി. ആ യാത്രയിലുടനീളം പിന്നെ ആരും ഒന്നും മിണ്ടിയില്ല..

ഫ്ലാറ്റിൽ തിരിച്ചെത്തിയ ഉടനെ ഷാനു കാർ പാർക്ക് ചെയ്ത് നേരെ തന്റെ മുറിയിലേക്ക് നടന്നു. ലിവിങ് റൂമിൽ പോലും നിൽക്കാതെ അവൻ വാതിൽ അകത്തുനിന്ന് അടച്ചു.

സൂസൻ ഫ്രഷ് ആകാനായി തന്റെ മുറിയിലേക്ക് കയറിയെങ്കിലും, ഷാനുവിന്റെ ആ മൗനവും നിരാശയും അവളുടെ മനസ്സിൽ വല്ലാതെ തടഞ്ഞുനിന്നു…

രാത്രിയായിട്ടും ഷാനു പുറത്തേക്ക് വന്നതേയില്ല. അടുക്കളയിൽ ചെന്ന് എന്തെങ്കിലും കഴിക്കാൻ പോലും അവൻ തയ്യാറായില്ല. അവന്റെ മുറിയിൽ നിന്ന് ഒരു അനക്കവും കേൾക്കാനില്ലായിരുന്നു.

താൻ കാരണം ആ കുട്ടി വല്ലാതെ വിഷമിക്കുകയാണോ എന്നൊരു കുറ്റബോധം സൂസന്റെ ഉള്ളിൽ വീണ്ടും ഭാരമായി വന്നു. ആ രാത്രിയിലെ നിശബ്ദത ആ ചെറിയ ഫ്ലാറ്റിൽ വല്ലാത്തൊരു വായുരഹിതാവസ്ഥ സൃഷ്ടിച്ചിരുന്നു..

രാത്രിയുടെ നിശ്ശബ്ദത ആ ഫ്ലാറ്റിൽ

💬 Comments

View all comments