Chapter Title : മൗനവസന്തം 1 [കബനീനാഥ്]
കട്ടിപിടിച്ചു കിടന്നിരുന്നു. ഷാനു തന്റെ മുറിയിൽ നിന്ന് പുറത്തിറങ്ങിയിട്ടേയില്ല. ആഹാരത്തിന്റെ കാര്യം പോലും അവൻ മിണ്ടിയിരുന്നില്ല.
മുറിക്കുള്ളിൽ നിന്ന് ഒരു അനക്കവും കേൾക്കാനില്ലാത്തത് സൂസന്റെ ഉള്ളിൽ വല്ലാത്തൊരു ഭാരമുണ്ടാക്കി.
താൻ കാരണം ആ കുട്ടി ഇത്രയധികം വിഷമിക്കേണ്ടി വരുന്നുണ്ടല്ലോ എന്ന കുറ്റബോധം അവളുടെ നെഞ്ചിൽ അലയടിച്ചു. ഈ പത്ത് ദിവസം കൊണ്ട് അവന്റെ വിഷമങ്ങൾ മാറ്റിയെടുക്കണം എന്നായിരുന്നു തന്റെ പ്ലാൻ.
എന്നാൽ ഇന്നത്തെ സംഭവം അവന്റെ മുഴുവൻ മാനസികാവസ്ഥയും തകർത്തുകളഞ്ഞു.
അവൾക്ക് സങ്കടം സഹിക്കാനായില്ല. അവൾ എഴുന്നേറ്റ് ചെന്ന് ഷാനുവിന്റെ മുറിവാതിലിൽ പതുക്കെ തട്ടി..
“ഷാനു... വാതിൽ തുറക്ക് മോനേ...”
കുറച്ചു സമയത്തിന് ശേഷം പതുക്കെ വാതിൽ തുറന്നു. മുറിക്കകത്തെ മങ്ങിയ വെളിച്ചത്തിൽ അവന്റെ മുഖത്തേക്ക് നോക്കിയ സൂസന്റെ ഹൃദയം നിറഞ്ഞുപോയി. കണ്ണുകൾ ചുവന്നു കലങ്ങിയിരിക്കുന്നു. മുഖമാകെ വല്ലാതെ തളർന്നിരിക്കുന്നു..
“എന്താ ആന്റി...?” അവൻ മുഖം താഴ്ത്തിക്കൊണ്ട് ചോദിച്ചു. അവന്റെ ശബ്ദത്തിലെ നിരാശ അവൾക്ക് സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു..
“നീ എന്താ മോനേ ഈ കാണിക്കുന്നത്? രാത്രി ഭക്ഷണം പോലും കഴിക്കാതെ ഇങ്ങനെ മുറിയിലിരുന്നാൽ എങ്ങനാ? വാ പുറത്തേക്ക്...” അവൾ വാതിലിന്റെ പടിയിൽ നിന്ന് മൃദുവായി പറഞ്ഞു..
“എനിക്ക് കഴിക്കാൻ തോന്നുന്നില്ല ആന്റി... എനിക്ക് വല്ലാത്തൊരു മടുപ്പ്...” അവൻ ബെഡിലേക്ക് വീണ്ടും മുഖം പൊത്തിയിരുന്നു..
സൂസൻ അകത്തേക്ക് കയറി അവന്റെ അരികിൽ ചെന്നു. അവന്റെ തോളിൽ തൊട്ടുകൊണ്ട് അവൾ ചോദിച്ചു, “എന്തുപറ്റി ഷാനു? എന്നോട് പറ..
രാവിലത്തെ സംഭവത്തിന്റെ പേരിലാണോ നീ ഇത്രയും വിഷമിക്കുന്നത്? ഞാൻ അതൊക്കെ എപ്പോഴേ വിട്ടു.”
അവൻ തലയുയർത്തി അവളെ നോക്കി..
ആ
💬 Comments
View all comments