0%

Chapter Title : മൗനവസന്തം 1 [കബനീനാഥ്]

Author : കബനീനാഥ് Read All Parts 383.6K

കണ്ണുകളിൽ പെട്ടെന്ന് കണ്ണുനീർ തുളുമ്പി വന്നു. അവൻ വിറയ്ക്കുന്ന ശബ്ദത്തിൽ പറഞ്ഞു,

“അതുകൊണ്ടല്ല ആന്റി... ഇന്ന് വൈകുന്നേരം ഞാൻ ചോദിച്ചില്ലേ, നമുക്ക് പുറത്തൊന്ന് കറങ്ങി വരാമെന്ന്? ആന്റി ഒട്ടും താല്പര്യമില്ലാതെയാണ് വേണ്ടെന്നു പറഞ്ഞത്. ഞാൻ കാരണം ആന്റിക്ക് എന്നോടുള്ള അടുപ്പം പോയ പോലയും വെറുപ്പും തോന്നുന്നുണ്ടോ എന്ന് എനിക്ക് തോന്നി...

ഞാൻ കാരണം ആന്റിക്ക് ഇവിടെ നിൽക്കാൻ പോലും ബുദ്ധിമുട്ടാകുന്നുണ്ടോ? എന്നോടൊപ്പം പുറത്തിറങ്ങി നടക്കാൻ പോലും ആന്റിക്ക് അറപ്പായിരിക്കില്ലേ... ഞാൻ അത്രയും മോശപ്പെട്ടവനാണോ...?”

പറഞ്ഞുതീർന്നതും ആ ചെറുപ്പക്കാരൻ ഒരു കുട്ടിയെപ്പോലെ വിതുമ്പിക്കരഞ്ഞുപോയി. ഭാര്യ ഇട്ടുപോയതിന്റെ മാനസിക വിഷമവും, ഇതിനിടയിൽ താൻ കാരണം തന്റെ അമ്മയുടെ പ്രായമുള്ള ഒരു സ്ത്രീക്കുണ്ടായ ബുദ്ധിമുട്ടുകളും കൂടി താങ്ങാൻ കഴിയാതെ അവന്റെ ഉള്ളുതകർന്നു പോയിരുന്നു.

അത് കണ്ട സൂസന്റെ ഉള്ളുരുകിപ്പോയി. ഒരു നിമിഷം അവൾക്ക് തന്നെത്തന്നെ വെറുപ്പ് തോന്നി. താൻ എന്തിനാണ് അവനോട് അങ്ങനെയൊക്കെ അകലം പാലിച്ചത്?

അവൻ ഇവിടെ തീർത്തും ഒറ്റയ്ക്കാണ്. ഹെബയുടെ വഞ്ചന താങ്ങാനാവാതെ തകർന്നുപോയവനാണ്. താൻ അവനെ ആശ്വസിപ്പിക്കാൻ ഇരുന്നവളാണ്. എന്നിട്ട് താൻ കാരണം അവൻ ഇത്രയധികം കുറ്റബോധം അനുഭവിക്കുകയാണോ?..

“ഇല്ല ഷാനു... ഒരിക്കലുമല്ല!” സൂസൻ പെട്ടെന്ന് അവന്റെ അടുത്തേക്ക് കുനിഞ്ഞിരുന്ന് അവന്റെ രണ്ട് കൈകളും തന്റെ കൈകളിൽ എടുത്തു...

“നീ മോശക്കാരനാണെന്നോ? ഒരിക്കലും അങ്ങനെ ചിന്തിക്കരുത്. എനിക്ക് നിന്നോട് യാതൊരു ദേഷ്യവുമില്ല. രാവിലെ സംഭവിച്ചത് തികച്ചും അവിചാരിതമായ ഒരു കാര്യമല്ലേ? അതിന് നീ എന്തിനാണ് ഇത്രയധികം പുകിടുന്നത്?

ഞാൻ നിന്നെ വിഷമിപ്പിക്കാൻ നോക്കിയതല്ല... മനസ്സിൽ വേറെ ചില ചിന്തകളായതുകൊണ്ടാണ് ഞാൻ വൈകുന്നേരം പുറത്തേക്ക് വരുന്നില്ലായെന്ന് പറഞ്ഞത്. നീ

💬 Comments

View all comments