Chapter Title : മൗനവസന്തം 1 [കബനീനാഥ്]
ബാഗ് എടുക്കാൻ എഴുന്നേറ്റവരുടെ തിരക്കിനിടയിൽ അവളും പതുക്കെ എഴുന്നേറ്റു. മുകളിലെ ക്യാബിനിൽ നിന്ന് ഹാൻഡ് ബാഗ് എടുത്ത് തോളിലിട്ടു.
വിമാനത്തിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ എയർപോർട്ടിലെ തണുത്ത വായു മുഖത്തടിച്ചു..
“ആഹാ... ഹൈദരാബാദ്!”
സ്വയം പറഞ്ഞുകൊണ്ട് അവൾ ചിരിച്ചു..
ആദ്യമായി വരുന്ന സ്ഥലമാണെങ്കിലും വലിയ അപരിചിതത്വമൊന്നും തോന്നിയില്ല. വിമാനത്താവളത്തിലെ ബോർഡുകൾ നോക്കി ബാഗേജ് ക്ലെയിമിലേക്കുള്ള വഴി കണ്ടെത്തി..
നടക്കുന്നതിനിടയിൽ തന്നെ ഫോൺ എടുത്തു.
“ജസ്റ്റ് ലാന്റഡ്..”
ആദ്യം ഡാനിയേലിനൊരു മെസ്സേജ് അയച്ചു.
അയച്ചുകഴിഞ്ഞ് ഫോൺ ബാഗിലേക്ക് വെക്കാൻ തുടങ്ങിയപ്പോഴേക്കും ഡാനിയേലിന്റെ മറുപടി വന്നു.
“ആൾ ഓക്കോ..?”
“യാ ഓക്കോ ഡിയർ😍.. നോ..വറീസ്..”
“ഓക്കോ.. ടെയ്ക്ക് കെയർ😘..”
അവൾ മെസ്സേജ് വായിച്ച് ചിരിച്ചു.
അപ്പോഴാണ് മറ്റൊരു മെസ്സേജ് കൂടി വന്നത്.
ഡെയിൻ.
“ റീച്ച്ഡ് സെയ്ഫിലി മൈ സ്വീറ്റ് മോമ്മ്…?”
അവൾ ഉടനെ മറുപടി ടൈപ്പ് ചെയ്തു.
“ജസ്റ്റ് ലാന്റഡ്.. വെയിറ്റിഗ് ഫോർ ബാഗേജ്…”
മറുപടി അധികം വൈകിയില്ല.
“ഓക്കേ. നോ പ്രോബ്ലംസ്. ഷാനു എല്ലാം നോക്കിക്കോളും. ഞാൻ മമ്മീടെ നമ്പർ അവന് കൊടുത്തിട്ടുണ്ട്. അവൻ പുറത്തുണ്ടാവും.. അവന്റെ നമ്പറും മമ്മീടെ കൈയിൽ ഉണ്ടല്ലോ..?
ഫോൺ സ്ക്രീനിലേക്ക് നോക്കി സൂസൻ ചെറുതായി ഒന്ന് ചിരിച്ചു. തിരിച്ച് ടൈപ്പ് ചെയ്തു
“അതൊക്കെ എനിക്കറിയാം ഡെയ്നൂസെ… ഞാൻ ചെറിയ കുട്ടിയൊന്നുമല്ലല്ലോ.. നിങ്ങളെ വളർത്തി വലുതാക്കിയ അമ്മയല്ലേ, ഞാൻ ചെയ്തോളാം..
അയച്ചിട്ട് വീണ്ടും ഒന്ന് ആലോചിച്ചു.
പിന്നെ മറ്റൊരു മെസ്സേജ് കൂടി.
Susan: പോടാ മോനേ…!
അതിനൊപ്പം ഒരു ചിരിക്കുന്ന ഇമോജിയും.
അവിടെനിന്ന് വന്ന മറുപടി കണ്ടപ്പോൾ അവൾ ചിരിച്ചുപോയി.
“oops ഓക്കോ മാഡം.
💬 Comments
View all comments