Chapter Title : മൗനവസന്തം 1 [കബനീനാഥ്]
ഒരു ചെറിയ ചുംബനവും നൽകി..
അയാളുടെ സ്നേഹം പ്രകടിപ്പിക്കുന്ന രീതി എന്നും അങ്ങനെയായിരുന്നു. വലിയ വാക്കുകളോ നീണ്ട സംഭാഷണങ്ങളോ ഒന്നുമില്ല. പക്ഷേ, ആവശ്യമുള്ളപ്പോൾ കൂടെ നിൽക്കും. ചിലപ്പോൾ അവളുടെ ഇഷ്ടങ്ങൾ മനസ്സിലാക്കാൻ വൈകും.
ചില കാര്യങ്ങളിൽ രണ്ടുപേരും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടാകാറുമുണ്ട്. എന്നാലും ഇത്രയും വർഷം ഒരുമിച്ച് ജീവിച്ചപ്പോൾ പരസ്പരം അറിയാത്ത കാര്യങ്ങൾ അധികമൊന്നും ബാക്കിയില്ലെന്ന് അവൾക്ക് തോന്നിയിരുന്നു…
ഡെയിൻ ബാംഗ്ലൂരിൽ പുതിയ ജോലിയിൽ കയറിയിട്ട് അധികമായിട്ടില്ല. അവന്റെ പുതിയ ജീവിതത്തെക്കുറിച്ചുള്ള ആവേശവും ഇടയ്ക്കിടെയുള്ള പരാതികളും ഫോണിലൂടെ കേൾക്കുന്നതാണ് ഇപ്പോൾ വീട്ടിലെ പതിവ്.
ദിവിയാകട്ടെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ. അവളുടെ പഠനവും ഹോസ്റ്റൽ ജീവിതവുമൊക്കെയായി അവൾക്കും തിരക്കുകൾ തന്നെ..
കുട്ടികൾ രണ്ടുപേരും വളർന്ന് അവരുടേതായ ജീവിതത്തിലേക്ക് മാറിത്തുടങ്ങിയപ്പോൾ വീട്ടിൽ കിട്ടുന്ന ഒഴിവുസമയം കൂടിയിട്ടുണ്ട്. ചിലപ്പോഴൊക്കെ അതൊരു നല്ല കാര്യമായി തോന്നും. ചിലപ്പോൾ വീടാകെ നിശ്ശബ്ദമാകുമ്പോൾ വല്ലാത്തൊരു ശൂന്യതയും..
എന്നാലും ഇപ്പോൾ അതൊന്നും ആലോചിക്കേണ്ട.
പത്ത് ദിവസം. അത്രയും ദിവസം പുതിയൊരു സ്ഥലത്ത്. പുതിയ ആളുകൾക്കൊപ്പം. കുറച്ച് പഠിക്കാം, കുറച്ച് കറങ്ങാം. പിന്നെ ഷാനുവും ഹെബയും ഉണ്ടല്ലോ.
അവരവിടെയുള്ളതാണ് ഒരാശ്വാസം ധൈര്യവും.. അവരെല്ലാം നോക്കിക്കൊള്ളുമെന്ന് ഡെയ്ൻ പറഞ്ഞിട്ടുണ്ട്..
അവിടുത്തെ വഴികളും സ്ഥലങ്ങളുമൊക്കെ അവനറിയാം. ട്രെയിനിംഗ് കഴിഞ്ഞുള്ള സമയം വെറുതെ ഇരുന്ന് കളയേണ്ടിവരില്ല…
വിമാനയാത്ര വലിയ ബുദ്ധിമുട്ടൊന്നുമുണ്ടായിരുന്നില്ല..
ജനലിനരികിലെ സീറ്റായിരുന്നു അവൾക്ക് കിട്ടിയത്. വിമാനം ഉയർന്നപ്പോൾ താഴേക്ക് ചെറുതായി കാണപ്പെട്ട കെട്ടിടങ്ങളും റോഡുകളുമൊക്കെ നോക്കി അവൾ കുറച്ചുനേരം ഇരുന്നു. പിന്നെ ഫോണിൽ കുറച്ച് പാട്ടുകൾ കേട്ടു. ഇടയ്ക്ക് ഉറക്കവും വന്നു…
ഹൈദരാബാദിൽ വിമാനം ഇറങ്ങുമ്പോൾ സമയം ഉച്ചയോടടുത്തിരുന്നു…
സീറ്റ് ബെൽറ്റ് അഴിച്ചിട്ട്
💬 Comments
View all comments