Chapter Title : മൗനവസന്തം 1 [കബനീനാഥ്]

രാവിലെ ഏഴര കഴിഞ്ഞിരുന്നു..
വിമാനം വീണ്ടും വൈകുമെന്ന അറിയിപ്പ് വന്നപ്പോൾ സൂസൻ ഫോണെടുത്ത് സമയം നോക്കി. ഏഴ് മുപ്പത്തിയഞ്ച്!!.. ഇനിയും എത്ര നേരം ഇങ്ങനെ ഇരിക്കേണ്ടി വരുമോ എന്തോ!..
അവളൊരു നിമിഷം കണ്ണുകളടച്ച് സീറ്റിലേക്ക് ചാരിയിരുന്നു. പിന്നെ പതുക്കെ ജനലിലൂടെ പുറത്തേക്ക് നോക്കി..
വിമാനത്താവളത്തിലെ തിരക്കിന് ഒരു കുറവുമില്ല. ആരൊക്കെയോ ഓടുന്നു, ചിലർ ഫോണിൽ ഉറക്കെ സംസാരിക്കുന്നു, മറ്റു ചിലർ യാത്ര പറഞ്ഞ് പിരിയുന്നു. ഓരോരുത്തർക്കും ഓരോ തിരക്ക്. ഓരോ യാത്രയ്ക്കും ഓരോ കഥ.
തന്റെ യാത്രയും അങ്ങനെയൊന്നാണ്…
ഹൈദരാബാദിലേക്ക് ആദ്യമായിട്ടാണ്. ബാങ്കിലെ പുതിയ സോഫ്റ്റ്വെയർ ഇംപ്ലിമെന്റേഷന്റെ ഭാഗമായി പത്ത് ദിവസത്തെ ട്രെയിനിംഗ്. ആദ്യം അഞ്ചു ദിവസമെന്നായിരുന്നു പറഞ്ഞിരുന്നത്. അതുകൊണ്ട് വലിയ ഒരുക്കങ്ങളൊന്നും നടത്തിയിരുന്നില്ല.
പിന്നീടാണ് പത്ത് ദിവസമാക്കി മാറ്റിയെന്ന ഔദ്യോഗിക അറിയിപ്പ് വന്നത്…
അഞ്ചു ദിവസമാണെങ്കിൽ അത്രയും ദിവസം. പത്താണെങ്കിൽ പത്ത്… ജോലിയുടെ ഭാഗമായതുകൊണ്ട് അതിനോട് പൊരുത്തപ്പെടുകയല്ലാതെ വേറെ വഴിയൊന്നുമില്ല.
എന്നാലും ഉള്ളിൽ ചെറിയൊരു സന്തോഷമുണ്ട്.
കുറേ നാളുകൾക്കു ശേഷമാണ് ഇങ്ങനെ ഒറ്റയ്ക്ക് ഒരു യാത്ര പോകുന്നത്. അതും വിമാനത്തിൽ..
ഡാനിയേലിനും കുട്ടികൾക്കുമൊപ്പമുള്ള യാത്രകളിൽ നിന്ന് തീർത്തും വ്യത്യസ്തം.
വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ഡാനിയേൽ പതിവുപോലെ അവളെ സഹായിച്ചിരുന്നു..
സ്യൂട്ട്കേസ് കാറിൽ എടുത്തുവെച്ചതും അയാളാണ്.
“എല്ലാം എടുത്തിട്ടുണ്ടോ?”
“ഉവ്വ്. എത്ര തവണ നോക്കിയതാണെന്നോ.”
“ഡാനിയേൽ, പത്ത് ദിവസത്തേക്കല്ലേ പോകുന്നത്. അല്ലാതെ പത്ത് വർഷത്തേക്കൊന്നുമല്ല.”
അവൾ ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ അയാളും ചിരിച്ചു..
“എന്നാലും എന്തെങ്കിലും മറന്നിട്ട് അവിടെ ചെന്നു വിളിക്കരുത്.”
“ശരി, സാറേ.”
അത്രയും പറഞ്ഞ് യാത്ര പുറപ്പെടുമ്പോൾ ഡാനിയേൽ കാറിന്റെ ഡോർ അടച്ചുകൊടുത്തു. പതിവുപോലെ നെറ്റിയിൽ
💬 Comments
View all comments