0%

Chapter Title : മൗനവസന്തം 1 [കബനീനാഥ്]

Author : കബനീനാഥ് Read All Parts 399.1K

ഇറങ്ങുമ്പോൾ, വരും ദിവസങ്ങൾ തങ്ങളുടെ ജീവിതത്തെ എങ്ങോട്ടേക്ക് നയിക്കുമെന്ന് അവർക്കൊരു നിശ്ചയവുമുണ്ടായിരുന്നില്ല…

നഗരത്തിന്റെ തിരക്കുകൾക്ക് അല്പം അപ്പുറമുള്ള ഒരു ചെറിയ ധാബയുടെ മുന്നിലാണ് ഷാനു കാർ നിർത്തിയത്. വണ്ടിയുടെ ഡോർ തുറന്ന് പുറത്തിറങ്ങിയ സൂസൻ ചുറ്റും നോക്കി.

വലിയ റെസ്റ്റോറന്റുകളുടെ ആർഭാടമൊന്നുമില്ലെങ്കിലും, അവിടെയൊക്കെ പരന്നുകിടക്കുന്ന ആഹാരത്തിന്റെ മണവും റോഡിന്റെ വശങ്ങളിലെ ചെറിയ ലൈറ്റുകളുടെ വെളിച്ചവും അവൾക്ക് വല്ലാത്തൊരു കൗതുകം സമ്മാനിച്ചു..

“നമുക്ക് ഇവിടെനിന്ന് കഴിക്കാമോ ഷാനു?” അവൾ സംശയത്തോടെ ചോദിച്ചു..

“പിന്നില്ലാതെ ആന്റി! ഹൈദരാബാദിൽ വന്നാൽ ഇവിടുത്തെ യഥാർത്ഥ രുചിയറിയണമെങ്കിൽ ഇത്തരം ധാബകളിൽ തന്നെ വരണം. നോക്കിക്കോ, ഇവിടുത്തെ ചൂട് ചപ്പാത്തിയും ചനാമസാലയും കഴിച്ചാൽ ആന്റി പിന്നെ വേറെ ഹോട്ടലുകളിലേക്ക് തിരിഞ്ഞു നോക്കില്ല.”

ഷാനു ഒരു ചിരിയോടെ അവളെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോന്നു..

ചെറിയ മേശയ്ക്ക് മുന്നിൽ മുഖാമുഖം ഇരിക്കുമ്പോൾ സൂസന് പെട്ടന്നോർമ്മ വന്നത് കല്യാണം കഴിഞ്ഞുള്ള ആദ്യ നാളുകളിൽ ഡാനിയേലിനൊപ്പം ചെറിയ തട്ടുകടകളിലും മറ്റും പോയിരുന്നതാണ്.

പിന്നീട് കുട്ടികളും കുടുംബവും ജോലിയുമായി തിരക്കുകളിൽ പെട്ടതോടെ ഇത്തരം രാത്രിയാത്രകളും വൈകിയുള്ള ഭക്ഷണങ്ങളും അവളുടെ ജീവിതത്തിൽ നിന്ന് പൂർണ്ണമായും മാഞ്ഞുപോയിരുന്നു. ഇത്രയും കാലത്തിനു ശേഷം രാത്രിയിൽ ഇങ്ങനെ പുറത്തിറങ്ങിയിരുന്ന് ഭക്ഷണം കഴിക്കുന്നത് അവൾക്ക് വല്ലാത്തൊരു നൊമ്പരവും ഒപ്പം വലിയൊരു സ്വാതന്ത്ര്യവും തോന്നിപ്പിച്ചു..

ചൂടുള്ള റൊട്ടിയും മണമുള്ള ചനാമസാലയും പ്ലേറ്റിലേക്ക് വെച്ചപ്പോൾ സൂസൻ അതിലേക്ക് നോക്കി. ഷാനു ഓരോന്നും എടുത്തുനൽകുമ്പോൾ അവൾ സ്നേഹത്തോടെ അത് വാങ്ങി.

ഒരു കഷ്ണം റൊട്ടി ചനാമസാലയിൽ തൊട്ട് അവൾ വായിലേക്ക് വെച്ചു. ആ രുചിയറിഞ്ഞപ്പോൾ അവളുടെ മുഖത്ത് പെട്ടെന്ന് ഒരു പുഞ്ചിരി വിടർന്നു..

“എങ്ങനെയിരിക്കുന്നു ആന്റി?

💬 Comments

View all comments