Chapter Title : മൗനവസന്തം 1 [കബനീനാഥ്]
നാണം തോന്നി. വിരലുകൾ കൊണ്ട് അവിടെ പതുക്കെ തഴുകിയപ്പോൾ, തടഞ്ഞുവെക്കാൻ കഴിയാത്തവിധം വീണ്ടുമൊരു രതിമൂർച്ഛയുടെ ചെറിയൊരു തരംഗം അവളുടെ സിരകളിലൂടെ പാഞ്ഞുകയറി. അവൾ കണ്ണുകളടച്ച് വിറച്ചുപോയി…
അവളുടെ ചുണ്ടുകളിൽ നിന്ന് സ്വയം അറിയാതെ പുറത്തുവന്ന കാറൽ ആ മുറിയുടെ നിശ്ശബ്ദതയെ കീറിമുറിച്ചു..
സമയം അഞ്ചര കഴിഞ്ഞതേയുള്ളൂ. സ്വപ്നത്തിന്റെ തീവ്രതയും രതിമൂർച്ഛയുടെ പരിണിതഫലവും കാരണം മനസ്സും ശരീരവും ഒരു പോലെ തളർന്നിരുന്നു. ഒടുവിൽ ആ ചിന്തകളുമായി മല്ലിട്ട് അവൾ എപ്പോഴോ ഉറക്കത്തിലേക്ക് വീണു.
കൃത്യം ഏഴര മണിയായപ്പോൾ അവളുടെ ഫോൺ റിംഗ് ചെയ്തു..
ഞെട്ടിയുണർന്ന് എഴുന്നേറ്റു അവൾ ഫോൺ എടുത്തു.
“ഹലോ ഡാനി...” അവളുടെ ശബ്ദം ചെറുതായി ഇടറുന്നുണ്ടായിരുന്നു..
“എന്താ സൂസൻ രാവിലെ തന്നെ ശബ്ദമൊക്കെ ഒരുമാതിരി? സുഖമില്ലേ? രാത്രി കിടക്കാൻ വൈകിയോ..? കറക്കമൊക്കെ വലിയ ജോറായി പോകുന്ന മട്ടുണ്ടല്ലോ?” ഡാനിയേലിന്റെ പതിവ് ചിരിയോടെയുള്ള ചോദ്യം..
“അതൊന്നും... കുഴപ്പമില്ല ഡാനി. ഇന്നലെ ട്രെയിനിങ് ഒക്കെ കഴിഞ്ഞ് കുറച്ചുനേരം പുറത്തിറങ്ങിയിരുന്നു... അതുകൊണ്ടാ കിടക്കാൻ വൈകിയത്,” അവൾ കള്ളം പറയുന്നതിന്റെ കുറ്റബോധത്തിൽ വല്ലാതെ വരിഞ്ഞുമുറുകി..
തലേദിവസം രാത്രി ഷാനുവിനൊപ്പം നടത്തിയ കാർ യാത്രയും, സൺറൂഫിലൂടെ കാറ്റുകൊണ്ടുനിന്നതും, അതിനിടയിൽ ഷാനുവിന്റെ കൈകൾ തന്റെ ശരീരത്തിൽ തട്ടിയതും, അതിനുപുറമെ താൻ കണ്ട ആ അവിശ്വസനീയമായ സ്വപ്നവുമെല്ലാം പെട്ടെന്ന് അവളുടെ മനസ്സിലേക്ക് ഇരച്ചുകയറി വന്നു..
ഡാനിയേലോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ താൻ മറ്റൊരാളുടെ ഓർമ്മകളിലും സ്വപ്നത്തിലുമാണ് ജീവിക്കുന്നത് എന്ന സത്യം അവളിൽ വലിയൊരു മാനസിക സംഘർഷം ഉണ്ടാക്കി. പതിവ് സംസാരത്തിനു ശേഷം അവൾ
ഫോൺ കട്ട് ചെയ്ത് കുറച്ചുനേരം കട്ടിലിൽ അനങ്ങാതെയിരുന്നു. മനസ്സ് വല്ലാതെ ഭാരപ്പെട്ടിരിക്കുന്നു. കുറ്റബോധം
💬 Comments
View all comments