0%

Chapter Title : മൗനവസന്തം 1 [കബനീനാഥ്]

Author : കബനീനാഥ് Read All Parts 460.2K

അവളെ ശ്വാസം മുട്ടിച്ചു..

കുറച്ചു കഴിഞ്ഞു ധൈര്യം സംഭരിച്ച് അവൾ റൂമിന്റെ വാതിൽ തുറന്ന് പുറത്തേക്ക് വന്നു.

ലിവിങ് റൂമിൽ ആരുമില്ലായിരുന്നു. അടുക്കള ഭാഗത്തുനിന്ന് പാത്രങ്ങളുടെ ചെറിയ ശബ്ദം കേട്ടു. അവൾ പതുക്കെ അടുക്കളയിലേക്ക് നോക്കി. അവിടെ ഷാനു പതിവുപോലെ ചായ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്..

രാത്രി താൻ കണ്ട ആ സ്വപ്നത്തിന്റെ കാര്യമോർത്തെപ്പോ ഷാനുവിന്റെ മുഖത്തേക്ക് നോക്കാൻ അവൾക്ക് വല്ലാത്തൊരു മടി തോന്നി. താൻ അവനെക്കുറിച്ച് ഇത്രയും വൃത്തികെട്ട...

അല്ല, ഇത്രയും തീവ്രമായ രീതിയിൽ ചിന്തിച്ചു എന്ന് അവൻ അറിഞ്ഞാൽ എന്തായിരിക്കും സ്ഥിതി! അവൾ കാലടികൾ പതുക്കെ വെച്ച് മുന്നോട്ട് ചെന്നു..

എന്നാൽ ഷാനു അവളെ കണ്ടപാടെ യാതൊരു ഭാവവ്യത്യാസവുമില്ലാതെ സാധാരണ പോലെ പുഞ്ചിരിച്ചുകൊണ്ട്..

“ഗുഡ് മോർണിംഗ് ആന്റി... ഉറക്കമൊക്കെ എങ്ങനെയുണ്ടായിരുന്നു? ഇന്നലത്തെ ക്ഷീണമൊക്കെ മാറിയോ?”

അവന്റെ ആ സാധാരണ പെരുമാറ്റം കണ്ടപ്പോൾ സൂസന് ചെറിയൊരു ആശ്വാസം തോന്നി. താൻ കണ്ട സ്വപ്നവും തന്റെ ഉള്ളിലെ കൊടുംകാറ്റുമൊന്നും പാവം അവനറിയില്ലല്ലോ.. എന്നൊരു ചിന്ത അവളെ ശാന്തയാക്കി…

“ഗുഡ് മോർണിംഗ് ഷാനു... ഇന്നലെ നല്ല ക്ഷീണമായിരുന്നു, അതുകൊണ്ടാ എണീക്കാൻ ലേറ്റായത്” അവൾ തന്റെ മുഖത്തെ പരിഭ്രാന്തി പുറത്തുകാട്ടാതെ ചിരിക്കാൻ ശ്രമിച്ചു…

“മ്മ്.. ആന്റി ഫ്രഷ് ആയി വാ, നമുക്ക് ചൂടോടെ കാപ്പി കുടിക്കാം” ഷാനു രണ്ട് കപ്പുകളിലേക്ക് ചായ പകർന്നു..

സൂസൻ വേഗം ഫ്രഷ് ആയി വന്ന് ബാൽക്കണിയിലെ കസേരയിലേക്ക് ഷാനുവിനൊപ്പം ഇരുന്നു…

പ്രഭാതത്തിലെ തണുത്ത കാറ്റും ചൂടുള്ള ചായയും അവളുടെ ഉള്ളിലെ സംഘർഷങ്ങൾക്ക് അല്പം ശമനം നൽകിയെങ്കിലും, ഷാനുവിന്റെ അരികിലിരിക്കുമ്പോൾ ഇന്നലത്തെ ആ സ്വപ്നത്തിന്റെ ചൂട് വീണ്ടും അവളുടെ

💬 Comments

View all comments