0%

Chapter Title : മൗനവസന്തം 1 [കബനീനാഥ്]

Author : കബനീനാഥ് Read All Parts 460.7K

ശരീരത്തിലൂടെ കടന്നുപോകുന്നത് പോലെ അവൾക്ക് തോന്നി..

അന്നേദിവസവും രാവിലെ ഷാനു സൂസനെ ബാങ്ക് ട്രെയിനിങ് സെന്ററിന് മുന്നിൽ കൊണ്ടുപോയി ഇറക്കി. ഉച്ച കഴിഞ്ഞപ്പോൾ പതിവ് തെറ്റിക്കാതെ ഷാനുവിന്റെ വാട്ട്സാപ്പ് മെസ്സേജ് വന്നു.

"ആന്റി... ലഞ്ച് കഴിച്ചോ?"

ഫോണിലൂടെയുള്ള അവന്റെ ചോദ്യം കേട്ടപ്പോൾ തന്നെ സൂസന്റെ ചുണ്ടുകളിൽ അറിയാതെ ഒരു പുഞ്ചിരി വിടർന്നു. ക്ലാസ്സിൽ ഇരിക്കുമ്പോഴും അവളുടെ ചിന്തകളിൽ പലപ്പോഴും ഷാനുവിന്റെ മുഖവും കഴിഞ്ഞ ദിവസങ്ങളിലെ ഓർമ്മകളും വന്നുപോയി.

ഒരുതരം അസ്വസ്ഥതയും ഒപ്പം അടങ്ങാത്തൊരു കൗതുകവും അവളുടെ ഉള്ളിൽ അപ്പോഴും ബാക്കിയുണ്ടായിരുന്നു..

വൈകുന്നേരം ട്രെയിനിങ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ഷാനു കാറുമായി കാത്തുനിൽപ്പുണ്ടായിരുന്നു. കാറിൽ കയറിയ ഉടനെ അവൻ പറഞ്ഞു,

"ആന്റി... നമുക്കിപ്പോ നേരെ ഫ്ലാറ്റിൽ പോയി ഒന്ന് റെസ്റ്റ് ചെയ്ത് പിന്നെ പതിയെ ഫ്രഷ് ആയി പുറത്തേക്കൊന്ന് ഷോപ്പിംഗിനും ഡ്രൈവിനുമൊക്കെ പോകാം."

“ഓക്കേ.. എല്ലാം നിന്റെ പ്ലാൻ പോലെ..”

അവൾ ചരിച്ചു കൊണ്ട് സീറ്റ് ബെൽറ്റ് വലിച്ചിട്ടു.

അവർ ഫ്ലാറ്റിൽ തിരിച്ചെത്തി അല്പം വിശ്രമിച്ചു. പതിവ് തെറ്റിക്കാതെ ഡാനിയേലും ഡെയിനും ദിവിയുമൊക്കെ ഫോണിൽ വിളിച്ചു. ഡാനിയേൽ സാധാരണപോലെ ട്രെയിനിങ് വിശേഷങ്ങൾ ചോദിച്ചറിഞ്ഞു.

ഉള്ളിൽ ചെറിയൊരു കുറ്റബോധം ഇരച്ചുകയറിയെങ്കിലും സൂസൻ വളരെ സ്വാഭാവികമായി എല്ലാം നല്ല രീതിയിൽ നടക്കുന്നുണ്ട് ഡാനി എന്ന് മറുപടി നൽകി… മക്കളും അവരവരുടെ ഹോസ്റ്റൽ കോളേജ് വിശേഷങ്ങൾ പങ്കുവെച്ചു..

ഫോൺ വെച്ച ഉടനെ അവളുടെ ഉള്ളിൽ വീണ്ടും തന്റെ ചിന്തകളുടെ ഭാരം ചെറിയൊരു മരവിപ്പുണ്ടാക്കിയെങ്കിലും, അവൾ അത് പെട്ടെന്ന് മനസ്സിൽ നിന്ന് മാറ്റിനിർത്തി..

തുടർന്ന് പുറത്തുപോകാനായി തയ്യാറെടുക്കാൻ അവൾ ബാത്ത്റൂമിലേക്ക് കയറി. കുറച്ചു സമയത്തിന് ശേഷം

💬 Comments

View all comments