0%

Chapter Title : മൗനവസന്തം 1 [കബനീനാഥ്]

Author : കബനീനാഥ് Read All Parts 461.4K

ഫ്രഷ് ആയി ഒരു ചുരിദാറും ധരിച്ചുകൊണ്ട് അവൾ പുറത്തേക്ക് വന്നു..

ലിവിങ് റൂമിൽ ഒരു നേവി ബ്ലൂ ലിനൻ ട്രൗസറും ലൈറ്റ് സ്കൈ ബ്ലൂ ഷർട്ടും ധരിച്ച് ഫോണിൽ നോക്കിനിൽക്കുകയായിരുന്ന ഷാനു അവളെ കണ്ടപാടെ പൊട്ടിച്ചിരിച്ചുപോയി..

"എന്താ ആന്റി ഇത്... ഏതെങ്കിലും കല്യാണവീട്ടിൽ പോകാൻ ഇറങ്ങിയതാണോ ഈ ചുരിദാറൊക്കെയിട്ട്?"

സൂസൻ അല്പം നാണത്തോടെ പറഞ്ഞു,

"എടാ... ഞാൻ ഇവിടേക്ക് വരുമ്പോൾ ഇതൊക്കെ തന്നയേ കൊണ്ടുവന്നള്ളൂ. നാട്ടിൽ സാധാരണ ഇതൊക്കെ തന്നെയാണ് കൂടുതലും ഇടുന്നത്.."

ഷാനു പെട്ടന്ന് വല്ലാതായി..സൂസനും അതു ശ്രദ്ധിച്ചു..

അവൻ തലയാട്ടിക്കൊണ്ട് എഴുന്നേറ്റു വന്നു.

"ആന്റി ഒരു കാര്യം ചെയ്യ് നമ്മുടെ അലമാരയിൽ ഒന്ന് നോക്കിക്കേ, ഹെബയ്ക്കായി ഞാൻ വാങ്ങിയ കുറച്ചു ഡ്രസ്സുകൾ അവിടെയുണ്ട്.. ഇന്നതിടാം.. വേറെ ഇന്നത്തെ ഷോപ്പിംഗിൽ വാങ്ങാം..”

“ഏയ്.. അതൊന്നും വേണ്ടടാ, ഇട്ടിരിക്കുന്ന ഈ ചുരിദാർ തന്നെ ധാരാളമാണ് നമുക്ക് പോകാം..” സൂസൻ തടയാൻ നോക്കിയെങ്കിലും ഷാനു സമ്മതിച്ചില്ല..

“നോ ആന്റി, ഇവിടെ ഹൈദരാബാദിൽ അല്ലേ

ഇങ്ങനെ ഫ്രീയായ മോഡേൺ ഡ്രസ്സുകളൊക്കെയിട്ട് പുറത്തിറങ്ങാനും കറങ്ങാനുമൊക്കെ പറ്റുള്ളൂ.. ഒന്ന് നോക്ക് ആന്റി, പ്ലീസ്...”

അവൻ നിർബന്ധിച്ചപ്പോൾ സൂസൻ ഒരല്പം മടിച്ചു റൂമിലെ പോയി വാർഡ്രോബ് തുറന്നു നോക്കി..

അവിടെ ഹെബയുടെ കുറച്ചു വസ്ത്രങ്ങൾ അടുക്കി വെച്ചിട്ടുണ്ടായിരുന്നു. അതിൽ അധികവും ഷോർട്ട് ഡ്രസ്സുകളും മോഡേൺ വെയറുകളുമോക്കെയായിരുന്നു..

അതിനിടയിൽ ആകെ അവൾക്കുചിതമെന്ന് തോന്നിയത് ഒരു ഫ്രോക്കാണ്. അവളതെടുത്ത് വിടർത്തി നോക്കി.. കറുത്ത കളറിലുള്ള ഷിഫോൺ മെറ്റീരിയലിൽ സ്ലീവ് ലെസ്സായ ഫ്രോക്ക്..

“താനിതൊക്കെ ഇടാനോ…അയ്യേ..!!വേണ്ടാ…അല്ലേൽ ഒന്നു വെറുതേ ഇട്ടു നോക്കിയാലോ…!!

സൂസനൊരു കുളിർമ തോന്നി…”

പറഞ്ഞറിയിക്കാൻ ആകാത്ത

💬 Comments

View all comments