Chapter Title : മൗനവസന്തം 1 [കബനീനാഥ്]
പലരുടെയും നോട്ടം സൂസനിലേക്ക് നീളുന്നത് ഷാനു ശ്രദ്ധിച്ചു. ആ നോട്ടങ്ങളിൽ ചിലത് അവളുടെ ഭംഗി കണ്ടുള്ള കൗതുകമായിരുന്നുവെങ്കിൽ, മറ്റു ചിലത് അൽപ്പം കൂടി നീണ്ടു ചുഴിഞ്ഞ നോട്ടങ്ങളായിരുന്നു.
അത് കണ്ടപ്പോൾ ഷാനുവിന്റെ ഉള്ളിൽ പെട്ടെന്ന് ഒരു പൊസ്സസീവ്നെസ്സ് തിളച്ചുമറിഞ്ഞു..
അവൻ അറിയാതെ അവളുടെ അരികിലേക്ക് ചേർന്നുനടന്നു.
“ആന്റി… എല്ലാവരും നോക്കുന്നത് കണ്ടോ..? സത്യം പറഞ്ഞാൽ ഈ ‘ആന്റി’ വിളി മാറ്റേണ്ട സമയം കഴിഞ്ഞു” ഷാനു അവളുടെ ചെവിയിൽ പതുക്കെ പറഞ്ഞു.
സൂസൻ ഒന്ന് ഞെട്ടി അവനെ നോക്കി. “പിന്നെ എന്തു വിളിക്കാനാ…?”
“സൂസൻ എന്നു വിളിച്ചാലോ... ഈ രൂപവും ലുക്കുമൊക്കെ വെച്ച് പുറത്തുള്ള ആരെങ്കിലുമൊക്കെ ‘ആന്റി’ വിളി കേട്ടാൽ... വെറുതെ എന്തിനാ…”
അവന്റെ സംസാരം കേട്ട് സൂസനു ഉള്ളിൽ വല്ലാത്തൊരു സന്തോഷം അലയടിച്ചു. അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു, “ഇപ്പോ നിന്റെ കൂടെ നടക്കുമ്പോൾ എന്റെ പ്രായമൊക്കെ കുറഞ്ഞ പോലെ എനിക്കും തോന്നുവാ...”
അവർ ഓരോ കടകളായി കയറിയിറങ്ങി. ഷാനുവിന്റെ താല്പര്യം കണ്ട് സൂസൻ അത്ഭുതപ്പെട്ടു. അവൻ അവൾക്കു വേണ്ടി സ്ലീവ്ലെസ്സ് ഫ്രോക്കുകളും, സ്കേർട്ടുകളും, ട്രെൻഡി ടീ-ഷർട്ടുകളും ഒക്കെയെടുത്തു…
“എടാ… ഇതൊക്കെ എന്തിനാ? എനിക്ക് ഇങ്ങനെയൊക്കെയുള്ള ഡ്രസുകളൊക്കെ എവിടെ ഇടാനാ…? നാട്ടിൽ ചെന്നാൽ പിന്നെ തീർന്നു!” സൂസൻ അവനെ തടയാൻ നോക്കി..
ഷാനു ചിരിച്ചുകൊണ്ട് അവളുടെ അടുത്തേക്ക് വന്നു. “ഇത് നാട്ടിൽ കൊണ്ടുപോകാൻ തന്നെയല്ലല്ലോ വാങ്ങുന്നത്? ഈ വരുന്ന ഏഴെട്ടു ദിവസങ്ങളിൽ പുറത്തുപോകുമ്പോഴും പിന്നെ ഫ്ലാറ്റിലുമൊക്കെ ഇടാനല്ലേ? പ്ലീസ്…”
സൂസൻ വിടർന്ന കണ്ണുകളോടെ അവനെ നോക്കി…
“അപ്പോൾ നീ ഇതൊക്കെ മുൻകൂട്ടി പ്ലാൻ ചെയ്തായിരുന്നല്ലേ? കള്ളാ…”
ഷാനു ഒരു
💬 Comments
View all comments