Chapter Title : മൗനവസന്തം 1 [കബനീനാഥ്]
കള്ളച്ചിരിയോടെ സൂസനെ നോക്കി കണ്ണിറുക്കിക്കാണിച്ചു പിന്നെ പെട്ടെന്ന് അവളുടെ കൈകളിൽ കോർത്തുപിടിച്ചു ആ മാളിലൂടെ നടന്നു. സൂസൻ തന്റെ കൈ പിൻവലിക്കാനൊട്ടു ശ്രമിച്ചുമില്ല;
മറിച്ച് ആ സ്പർശനം അവൾ പൂർണ്ണമായി ആസ്വദിക്കുകയായിരുന്നു…
ആ ജനത്തിരക്കിനിടയിലൂടെ തന്റെ കൈപിടിച്ചു നടക്കുന്ന ഷാനുവിന്റെ സാന്നിധ്യം സൂസന് വല്ലാത്തൊരു സുരക്ഷിതത്വവും സന്തോഷവും നൽകി…
നടക്കുന്നതിനിടയിൽ ഷാനു ഇടയ്ക്കിടെ തന്റെ ഫോണിൽ സൂസന്റെ മനോഹരമായ ചിത്രങ്ങൾ പകർത്തി. നഗരത്തിന്റെ പശ്ചാത്തലത്തിൽ അവർ രണ്ടുപേരും ചേർന്ന് ധാരാളം സെൽഫികളും എടുത്തു.
“ഇതൊന്നും ഒരിക്കലും ഫെയ്സ്ബുക്കിലോ ഇൻസ്റ്റാഗ്രാമിലോ ഒന്നും ഇടരുതേ ഷാനു… ഡാനിയേലോ മക്കളോ കണ്ടാൽ പിന്നെ തീർന്നു എല്ലാം.. എന്നെ വീട്ടിൽ കയറ്റില്ല പിന്നെ..
ഇറങ്ങി പൊക്കോളാൻ പറയും…” സൂസൻ പെട്ടെന്ന് ഗൗരവത്തോടെ പറഞ്ഞു…
“എന്നാ രക്ഷപെട്ടല്ലോ… സൂസൻ കൊച്ച് ഇങ്ങു പോന്നേക്ക് അപ്പോ… നമുക്കിവിടെ അടിപൊളിയായിട്ട് കഴിയാം…” അവൻ ഒരു ചിരിയോടെ പറഞ്ഞു..
സൂസൻ ഒരു നിമിഷം ശ്വാസം കിട്ടാതെ നിന്നുപോയി. അവളുടെ ഉള്ളിൽ ആ വാക്കുകൾ വലിയൊരു വിസ്ഫോടനം ഉണ്ടാക്കി..
അവളുടെ മുഖ ഭാവങ്ങൾ മനസ്സിലാക്കിയ ഷാനു പെട്ടെന്ന് പറഞ്ഞു, “ എന്റെ പൊന്നൂ ഞാൻ വെറുതേ പറഞ്ഞതല്ലേ… ഞാൻ ഇതൊന്നും പോസ്റ്റില്ലാ...
ഇതൊരു രഹസ്യമായി എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഓർമ്മയായി എന്റെ ഉള്ളിൽ ഉണ്ടാകും. ആരും അറിയാൻ പോകുന്നില്ല. കൊച്ച് പേടിക്കേണ്ട… ഓക്കേ..”
സൂസനൊന്നു ചിരിച്ചു…
അവൾ അവന്റെ മുഖത്തേക്ക് നോക്കി. സ്വന്തം കുടുംബത്തിന്റെ സുരക്ഷിതത്വവും ഭയവും ഒരുവശത്ത് നിൽക്കുമ്പോഴും, ഇവൻ തനിക്ക് നൽകുന്ന സ്നേഹവും പരിഗണനയും അവളിൽ വലിയൊരു മാനസിക അടുപ്പം സൃഷ്ടിച്ചിരുന്നു..
അവൾ അവന്റെ കൈകളിൽ
💬 Comments
View all comments