0%

Chapter Title : മൗനവസന്തം 1 [കബനീനാഥ്]

Author : കബനീനാഥ് Read All Parts 465.4K

ഒന്നു കൂടി മുറുകെ പിടിച്ചു കൊണ്ട് നടന്നു നീങ്ങി…

മാളിലെ തിരക്കുകളിൽ നിന്ന് മാറി കാറിലേക്ക് മടങ്ങുമ്പോൾ, സൂസന്റെ ഉള്ളിൽ രൂപപ്പെട്ട കൊടുംകാറ്റ് അവളുടെ എല്ലാ നിയന്ത്രണങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങിയിരുന്നു.

ഡാനിയേലോ മക്കളോ അറിയാത്ത, ലോകം കാണാത്ത തങ്ങളുടെ മാത്രം ലോകം… അതിലേക്ക് അവൾ പൂർണ്ണമായി വീണുതുടങ്ങിയിരുന്നു.

നഗരത്തിലെ തിരക്കുകളിൽ നിന്ന് അല്പം മാറി ശാന്തമായ റോഡിലൂടെ വാഹനം മുന്നോട്ടു നീങ്ങുമ്പോൾ, ഡ്രൈവിംഗിനിടയിൽ ഷാനു പെട്ടെന്ന് ഗിയർ ലിവറിലിരുന്ന തന്റെ കൈ എടുത്തു സീറ്റിലിരുന്ന സൂസന്റെ കൈകൾ കോർത്തിപ്പിടിച്ച് തന്റെ വിരലുകളിലേക്ക് ചേർത്തുപിടിച്ചു…

അവന്റെ ആ പെട്ടെന്നുള്ള പ്രവൃത്തിയിൽ സൂസൻ അല്പം അമ്പരന്നു. അവൾ തിരിഞ്ഞു നോക്കിയപ്പോൾ ഷാനുവിന്റെ മുഖത്ത് ഗൗരവവും എന്നാൽ അതിലേറെ ഹൃദയത്തിൽ നിന്ന് വരുന്ന ഒരു തിളക്കവും ഉണ്ടായിരുന്നു..

“ആന്റി...” അവന്റെ ശബ്ദം ചെറുതായി ഇടറി. “എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമുള്ള ദിവസമാണ് ഇന്ന്.. അതിനു ഒരു കാരണമേയുള്ളൂ… ഇറ്റ്സ് യൂ...

താങ്ക്സ് എ ലോട്ട്... ഫോർ ബീയ്ഗ് വിത്ത് മീ…” പറഞ്ഞുകൊണ്ട് അവൻ അവളുടെ കൈവെള്ളയിലേക്ക് തന്റെ ചുണ്ടുകൾ ചേർത്തു. ആ സ്പർശനം സൂസന്റെ ഉള്ളിലൂടെ ഒരു വിദ്യുത് പ്രവാഹം പോലെ പാഞ്ഞു കയറി.

അവൾ തന്റെ കൈ പതുക്കെ പിൻവലിക്കാൻ ശ്രമിച്ചുകൊണ്ട് ഒരു ചെറുചിരിയോടെ പറഞ്ഞു..

“ഇതൊക്കെയാണോ ഷാനു വലിയ കാര്യം... ഞാൻ വന്നു എന്ന് കരുതി... എനിക്ക് എത്രത്തോളം നിന്റെ കൂടെ നിൽക്കാൻ കഴിയുമെന്നു നിനക്കറിയാവുന്നതല്ലേ... ഇനി വെറും ഏഴു ദിവസം കൂടി കഴിഞ്ഞാൽ എനിക്ക് എന്റെ കുടുംബത്തിലേക്ക്, എന്റെ ഭർത്താവിന്റെയും മക്കളുടെയും അരികിലേക്ക് തിരികെ

💬 Comments

View all comments