0%

Chapter Title : മൗനവസന്തം 1 [കബനീനാഥ്]

Author : കബനീനാഥ് Read All Parts 273.1K

എടുത്ത് ട്രോളിയിൽ വെച്ചു. പിന്നെ ഹാൻഡിൽ വലിച്ച് ഉറപ്പാക്കിയശേഷം ചുറ്റും നോക്കി..

അറൈവൽ ഗേറ്റിലൂടെ പുറത്തേക്ക് കടന്നപ്പോൾ നല്ല തിരക്കായിരുന്നു.

ആളുകൾ പലകൂട്ടമായി നിൽക്കുന്നു. ചിലർ കൈയിൽ പൂക്കളുമായി. ചിലർ മൊബൈലിൽ ആരെയോ വിളിച്ച് വഴി പറഞ്ഞുകൊടുക്കുന്നു. ചിലർ കാത്തുനിന്ന് മടുത്ത് വീണ്ടും വീണ്ടും വാച്ച് നോക്കുന്നു.

സൂസൻ ട്രോളി പതുക്കെ ഉരുട്ടിക്കൊണ്ട് മുന്നോട്ടു നടന്നു…

പെട്ടെന്നാണ് പരിചിതമായൊരു മുഖം കണ്ണിൽപ്പെട്ടത്.

കുറച്ച് അകലെയായി, ആളുകൾക്കിടയിൽ ഷാനു നിൽക്കുന്നു.

അവളെ കണ്ടതും അവന്റെ മുഖത്ത് ചിരി വിടർന്നു. അവൻ കൈ ഉയർത്തി വീശി…

സൂസനും കൈ ഉയർത്തി…

“ഹായ്!”

അവൾ ചിരിച്ചുകൊണ്ട് അവന്റെ അടുത്തേക്ക് നടന്നു..

“വെൽക്കം ടു ഹൈദ്രാബാദ് ആന്റീ!..”

അവൻ തന്റെ കൈയ്യിലെ പൂച്ചെണ്ട് അവൾക്കു കൊടുത്തു..

“ഓഹോ! താങ്ക് യൂ.. വലിയ സ്വീകരണമൊക്കെയാണല്ലോ…!

“ബൈദവോ നീ, ഇവിടെത്തന്നെ നിൽക്കുകയായിരുന്നോ?”

“പിന്നേ.. ആന്റി ഇറങ്ങിവരുന്നതും നോക്കി നിൽക്കുകയല്ലേ.”

“അതൊക്കെ പോട്ടെ.. ആദ്യം ഈ ബാഗ് ഇങ്ങു താ.”

അവൻ ട്രോളിയുടെ ഹാൻഡിൽ പിടിക്കാൻ കൈ നീട്ടി..

“വേണ്ട, എനിക്ക് പിടിക്കാവുന്നതേയുള്ളൂടാ...”

“ആന്റി, ഇത്ര ദൂരം യാത്ര ചെയ്തിട്ട് ഇനി ഇതും വലിച്ചോണ്ട് നടക്കണോ?”

“എടാ, ഇതൊരു ചെറിയ ബാഗല്ലേ.”

“ശരി, ശരി. ആന്റിയുടെ ഇഷ്ടം.”

എന്നിട്ടും അവൻ ട്രോളിയുടെ ഒരു വശം പിടിച്ച് കൂടെ നടന്നു..

അപ്പോഴാണ് ഷാനു അവളെ ശരിക്കും ശ്രദ്ധിച്ചത്.

സാധാരണ വീട്ടിൽ കാണുന്ന സാരിയോ ചുരിദാറോ അല്ല. ഒരു നീല ജീൻസും വെള്ള നിറത്തിലുള്ള ടീഷർട്ടുമാണ് വേഷം. മുടി പിന്നിലേക്ക് കെട്ടിവെച്ചിട്ടുണ്ട്.

യാത്രയുടെ ക്ഷീണം മുഖത്തുണ്ടെങ്കിലും അവൾ നല്ല ഉന്മേഷത്തിലായിരുന്നു..

💬 Comments

View all comments