0%

Chapter Title : മൗനവസന്തം 1 [കബനീനാഥ്]

Author : കബനീനാഥ് Read All Parts 476.5K

അവളുടെ മുഖം രണ്ട് കൈകളും കൊണ്ട് പിടിച്ചു. “ശരിക്കും വരുമോ….?”

“വരും… എല്ലാ മൂന്ന് മാസത്തിലും ട്രെയിനിങ് ഉണ്ടെന്ന് പറഞ്ഞു വരാല്ലോ… ആരും സംശയിക്കത്തുമില്ല…”

ഷാനു അവളുടെ ചുണ്ടുകളിൽ ചുംബിച്ചു...

“ സ്സ്ഹാമ്മ്…. ചുംബിച്ചു കൊണ്ടു തന്നെ അവർ പതിയെ മുറിയിലേക്ക് നീങ്ങി…

വസ്ത്രങ്ങൾ ഒന്നൊന്നായി അഴിഞ്ഞു വീണു… ആ രാത്രിയിലെ ഓരോ ചുംബനവും സ്പർശനവും ഓർത്തുവയ്ക്കുന്നതുപോലെ ഒന്നിച്ചു…

ഒടുവിൽ തളർന്നു സൂസൻ ഷാനുവിന്റെ മാറിടത്തിൽ തല വെച്ചു കിടന്നപ്പോൾ ഷാനു അവളുടെ മുടിയിൽ തലോടി അവളുടെ നെറ്റിയിൽ ചുംബിച്ചു…അവൾ ഒരു കാൽ അവന്റെ തുടയ്ക്ക് മുകളിലേക്ക് കയറ്റി വച്ചു..

അവളുടെ സ്വർണ്ണ കൊലുസ് മങ്ങിയ വെളിച്ചത്തിൽ തിളങ്ങി നിന്നു... ഷേവ് ചെയ്ത മിനുസമാർന്ന തുടകൾ അവന്റെ രോമാവൃതമായ കാലുകളോട് പിണഞ്ഞു കിടന്നു…

രണ്ടാളുടേയും ഹൃദയമിടിപ്പ് സാധാരണ നിലയിലേക്ക് വന്നുകൊണ്ടിരുന്നു…

പുറത്ത് ഹൈദരാബാദിന്റെ രാത്രി ശാന്തമായിരുന്നു. അകത്ത് രണ്ട് പേരും അവരുടെ രഹസ്യം കൂടുതൽ ആഴത്തിലാക്കിക്കൊണ്ടിരുന്നു..

ഷാനു തല ഉയർത്തി അവളെ നോക്കി. പിന്നെ ഫോൺ എടുത്തു…

“സൂസാ… ഒന്നിങ്ങോട്ട് നോക്കിയേടീ…!”

അവൾ കണ്ണ് തുറന്നു. “എന്താ കുട്ടാ…?”

“ഒരോർമ്മയ്ക്ക്…! ഇടക്കിടെ കാണാല്ലോ…!!”

ഷാനു ഫോൺ ഉയർത്തി. രണ്ടുപേരുടെയും മുഖം ഫ്രെയിമിൽ വന്നു. സൂസൻ അവന്റെ മാറിടത്തിൽ തല വെച്ച നിലയിൽ ഷാനു ക്ലിക്ക് ചെയ്തു…

സൂസൻ ചിരിച്ചു. “ടാാാ… ഇതു വേണോ…? എന്തേലും പറ്റിയാ അതോടെ ലൈഫ് തീരും… ഞാൻ പറയണ്ടല്ലോ…! ബാക്കി ഒറ്റക്കും ഒന്നിച്ചും എടുത്ത ഫോട്ടോ പോലെയല്ല ഷാനൂട്ടാ… തീക്കളിയാ…!”

“പോടീ ചക്കരേ ഒന്ന്….!”

അവൾ തല ഉയർത്തി ഷാനുവിന്റെ കവിളിൽ ചുണ്ടുകൾ

💬 Comments

View all comments