Chapter Title : മൗനവസന്തം 1 [കബനീനാഥ്]
ചേർത്തു. ഷാനു അതും ക്ലിക്ക് ചെയ്തു…
“ഇതു പൊളിച്ചു…!” ഷാനു പറഞ്ഞു.
പിന്നെ ഫോൺ താഴ്ത്തിക്കൊണ്ട്. “ഇതൂടെ…!”
സൂസന്റേയും തന്റേയും കാലുകൾ കോർത്ത് കിടക്കുന്ന ഒരു ക്ലിക്ക്…
ഷാനു ആ ഫോട്ടോ നോക്കി കുറച്ച് നേരം മൗനമായിരുന്നു. പിന്നെ അവൻ ഫോണിൽ എന്തോ ടൈപ്പ് ചെയ്തു..
സൂസൻ അവന്റെ മുഖത്തേക്ക് നോക്കി. “എന്താണു ഷാനൂട്ടാ…? വൈറലാക്കുവോ നീ…!!”
“ഷുവർ ഇപ്പോ തന്നെ സെറ്റാക്കാം” ഷാനു ചിരിച്ചു കൊണ്ട് പറഞ്ഞു….
“ചെക്കാ നിന്നെ ഞാൻ….! അവൾ ചിരിച്ചു കൊണ്ട് അവനെ ഇറുകെ പുൽകി…!!
*************************************************
ബാംഗ്ലൂർ… സമയം രാത്രി 11:49…!
ഡെയ്ൻ ബെഡിൽ കിടന്നു കൊണ്ട് ഫോൺ വെറുതേ എടുത്തു നോക്കി... വൈകുന്നേരം ഷാനുവിന് അയച്ച മെസ്സേജിന് ഇതുവരെ ഒരു മറുപടിയും വന്നില്ലല്ലോ എന്നൊരു അസ്വാസ്ഥ്യം അവന്റെ മനസ്സിലുണ്ടായിരുന്നു..
സാധാരണ ഇങ്ങനെയൊന്നും വൈകാറില്ലാത്തതാണ്..
അവൻ ഫോൺ ലോക്ക് ചെയ്യാൻ നേരം പെട്ടെന്നാണ് വാട്സാപ്പിൽ ഒരു നോട്ടിഫിക്കേഷൻ വന്നത്. "എന്താ പരിപാടി ബ്രോ?" എന്ന് താൻ അയച്ച ചാറ്റ് വിൻഡോയിൽ നിന്ന് ഷാനുവിന്റെ ഒരു വ്യൂ വൺസ് ഇമേജ്!!!….
ആകാംക്ഷയോടെയും അല്പം കൗതുകത്തോടെയും അവൻ ആ ഫോട്ടോയിൽ തൊട്ടു. സ്ക്രീനിൽ ചിത്രം തെളിഞ്ഞതും ഒരു നിമിഷം ഡെയ്നിന്റെ ശ്വാസം തൊണ്ടയിൽ കുടുങ്ങി, കണ്ണുകൾ പുറത്തേക്ക് തള്ളി! ഹൃദയമിടിപ്പ് ഒരു നിമിഷത്തേക്ക് പൂർണ്ണമായി നിലച്ചുപോയി…!!
വാക്സ് ചെയ്ത് മിനുസമാർന്ന കാലുകൾ… വെളുത്ത തുടകൾ... അതിന് മുകളിലൂടെ പരസ്പരം പിണഞ്ഞു കിടക്കുന്ന ശക്തമായ മറ്റൊരു കാലുകൾ!!.. ആ കാൽപ്പാദങ്ങൾ കണ്ട നിമിഷം ഡെയ്നിന്റെ സിരകളിലൂടെ ഒരു കൊള്ളിയൻ മിന്നൽ പാഞ്ഞു കയറി!…
ആ
💬 Comments
View all comments