0%

Chapter Title : മായാവി 1 [പോക്കർ ഹാജി]

.. ഓം .. ഹ്രീം .. ബുഹ്‌ ..”

“ .. ഓം  ഹ്രീം  ഭും ..”

നീല  നിറത്തിലുള്ള  മുണ്ടിന്റെ  രണ്ടറ്റവും  കോർത്ത്  കഴുത്തിനു  പിന്നിൽ  ചുറ്റിക്കെട്ടി .നെറ്റിയിലും  കഴുത്തിലും  നെഞ്ചിലും  ഇരുതോളുകളിലും  ആയി  ഭസ്‌മം  വാരി  പൂശി  അടുത്തിരുന്ന  സഞ്ചിയിൽ  നിന്നും  പൊടി  വലതു  കൈ  കൊണ്ട്  വാരിയെടുത്ത്  മാറിൽ  അൽപനേരം  അമർത്തിപ്പിടിച്ച്  മന്ത്രം  ഇടതടവില്ലാതെ  ഉരുവിട്ട്  കൊണ്ട്  ആ  കൈ  തന്റെ  കഷണ്ടിയായ  തലയ്ക്കു  മീതെ  മൂന്നു  വട്ടം  ഉഴിഞ്ഞതിനു  ശേഷം  കുട്ടൂസൻ  അതിഭയങ്കര  മന്ത്രോച്ചാരണത്തോടെ  കത്തി  നിക്കുന്ന  ഹോമകുണ്ഡത്തിലേക്കു  ആഞ്ഞെറിഞ്ഞു .

...ഭും ..

വലിയ  ശബ്ദത്തോടെ  ഹോമകുണ്ഡത്തിലെ  തീ  ആളിക്കത്തിക്കൊണ്ടു  കട്ടിയുള്ള  പുക  മുകളിലേക്ക്  ഉയർന്നു  പൊങ്ങി . തീയും  പുകയും  കൂടെ  കുട്ടൂസന്റെ  അലർച്ചയുടെ  പ്രകമ്പനവും  കൊണ്ട്  അടുത്തിരുന്ന  ലുട്ടാപ്പി ഞെട്ടി .

“..യ്യോ ..”

ഇത്  കണ്ടു  കുട്ടൂസൻ രൂക്ഷമായി നോക്കിക്കൊണ്ട്  കണ്ണുരുട്ടി  ലുട്ടാപ്പിയുടെ  കൂർത്ത  ചെവിയിൽ  പിടിച്ച്  വലിച്ചിട്ടു ..

“..ഡാ .. വായീ  നോക്കി  നിക്കാതെ  മണിയടിയെടാ  മൈരേ  ..”

ഞെട്ടലിൽ  നിന്നും  ലുട്ടാപ്പി പെട്ടന്നാണ്  ഉണർന്നത്  .ഉടനെ  കയ്യിലിരുന്ന  മണിയെടുത്ത്  ധൃതതാളം  മുഴക്കി .അയാൾ  അതിഭയങ്കര  മന്ത്രങ്ങൾ  ഉരുവിട്ട്  കൊണ്ട്  ലുട്ടാപ്പിയെ  നോക്കി  കണ്ണുരുട്ടി  കാണിച്ച  ഉടനെ  കുട്ടൂസന്  കയ്യെത്തും  ദൂരത്തേക്ക്യ്ക്കു  പൂജാസാധനങ്ങൾ  നീക്കി  വെച്ച്  കൊടുത്തു .മന്ത്രത്തിനിടയിലും  ലുട്ടാപ്പിയെ  നോക്കി  ഒന്നിരുത്തി  മൂളിക്കൊണ്ടു  കുട്ടൂസൻ  വീണ്ടും  വീണ്ടും  ഹോമകുണ്ഡത്തിലേക്കു  പൊടി  വാരിയെറിഞ്ഞു .

“..ഓം  ഹ്രീം  ..ഹോം  സ്വാഹാ ..”

ഹോമകുണ്ഡത്തിനു  മുന്നിൽ  വരച്ച  യക്ഷിക്കളത്തിനു  പുറകിൽ  രണ്ടു  രൂപങ്ങൾ  വെച്ചിട്ടുണ്ട്

💬 Comments

View all comments