0%

Chapter Title : മായാവി 2 [പോക്കർ ഹാജി]

“..ഡാ . .എന്താടാ  മൈരേ . .നിന്റെ മുഖത്ത്  ഒരുമാതിരി  ഊള  ചിരി . “...

“..യ്യോ  ഒന്നൂല്ല  സാറേ …വെറുതെ  നോക്കീതാന്നേ . “...

കടുവാ  വരയൻ  ടീഷർട്ട്  തല  വഴി  വലിച്ചിട്ടത്  നേരെ  പിടിച്ചിട്ടു  കൊണ്ട്  വലിയ  വാതിലിനു  മുന്നിൽ  പാറാവു  നിന്ന  പോലീസുകാരനെ  നോക്കി  പറഞ്ഞു  കൊണ്ട് വിക്രമൻ  ജയിലിനു  പുറത്തേയ്ക്കു  കാലെടുത്തു  വെച്ചു .

“..ഡാ  ഡാ  കൂടുതല്  മെനയാക്കാതെ  പോകാൻ  നോക്ക് . .പോയി  വേറെ  വല്ല  പണിക്കും  പോടാ . .പിന്നേം  പിന്നേം  ഇങ്ങോട്ടു  കേറി  വരാതെ“.. .

ഇത്  കേട്ട്  വിക്രമന്റെ അടുത്ത്  നിന്ന  മുത്തു  പറഞ്ഞു

“..സാറേ  സാറിനു  ഞങ്ങൾ എങ്ങനാ  ജയിലിൽ  വന്നതെന്ന്  അറിയില്ലല്ലോ “..…

“..എങ്ങനെ  ആയാലെന്താടാ  . .പോയി  ജോലി  ചെയ്തു  ജീവിക്കാൻ  നോക്ക് “...

“..സാറേ  . .ആണുങ്ങൾക്ക്  പറഞ്ഞിട്ടുള്ളതാ  ജയിലോക്കെ  അറിയോ …ഞങ്ങൾക്ക്  തറവാട്  പോലാ  ഇവിടെ . .കേട്ടോ …വാടാ  മുത്തു  സാറിനോട്  സംസാരിച്ചു  നിന്നാൽ  ശരിയാവൂല  അടുത്ത  പണി  എന്താന്ന്  വെച്ചാ  നോക്കാം  ബാ “..

എന്ന്  പറഞ്ഞിട്ടു  വിക്രമൻ  നെടുനീളത്തിൽ  നടന്നു  പുറകെ  വാലായി  മുത്തുവും  . വണ്ടിക്കൂലിക്കുള്ള  പൈസ  വെച്ച്  ബാക്കിക്ക്  രണ്ടു  പെരും  കൂടി  ഹോട്ടലിൽ  കേറി  ഭക്ഷണം  കഴിച്ചതിനു  ശേഷം  അടുത്ത  ബസ്സു  പിടിച്ച്  പങ്കില കാട്ടുമുക്കിലിറങ്ങി .

വണ്ടിയിറങ്ങി  നടന്നു  തുടങ്ങിയ  വിക്രമന്റെ കണ്ണിൽ  അവിടെ  പതിച്ചിരുന്ന  ഒരു  പോസ്റ്ററിൽ  പതിഞ്ഞു  . വിക്രമൻ  പെട്ടന്ന്  നിന്നതെന്തിനെന്നറിയാതെ  മുത്തുവും നിന്നു . പോസ്റ്റർ  മുഴുവൻ  വായിച്ച  വിക്രമന്റെ മനസ്സിൽ  ലഡ്ഡുകൾ  ഒരുമിച്ച്  പൊട്ടി .

“..ഡാ  മുത്തുവേ  നീ  ഇത്  കണ്ടോ “..

“..ഏഹ്  എന്താ  വിക്രമാ  . “..

“..ഇത്  വായിച്ച്  നോക്കെടാ  മൈരേ . “...

“..ഏഹ് . .കുമ്പളംകുടി  ക്ഷേത്രത്തിൽ  ഉത്സവം . .ഒന്നാം  ദിവസം  . .രണ്ടാം  ദിവസം …മൂന്നാം  ദിവസം  …എട്ടാം  ദിവസം “... .

“..പത്താം  ദിവസം  കെട്ടുകാഴ്ച . .ആ  ഇത്  നമ്മളെ  പങ്കിലക്കാടിന്റെ  വടക്കുള്ള  ഗ്രാമത്തിലെ  അല്ലെ .

💬 Comments

View all comments