Chapter Title : മായാവി 1 [പോക്കർ ഹാജി]
ചമ്രം പടഞ്ഞിരിപ്പുണ്ട് .അതിനടുത്തായി വയസ്സാം കാലത്ത് ഈ കിളവന്റെ ഒരു ആക്രാന്തം എന്നോർത്ത് താടിയ്ക്കു കൈ താങ്ങി ഒരു മൂലയിൽ വെച്ച കുപ്പിക്കുള്ളിൽ മായാവി കുത്തിയിരിക്കുന്നുണ്ട് .
കുട്ടൂസൻ കാണാപ്പാഠം പഠിച്ച മന്ത്രങ്ങൾ ഇടതടവില്ലാതെ ഉരുവിട്ടുകൊണ്ടു ഭസ്‌മം വാരി ഡാകിനിയുടെ ദേഹത്തേയ്ക്ക് എറിയുന്നുണ്ട് ..ഇടയ്ക്കു ഹോമകുണ്ഡത്തിലേയ്ക്ക് പൊടി വാരി എറിഞ്ഞും എണ്ണയൊഴിച്ചും തീ കെടാതെ ആളിക്കത്തിച്ച് കൊണ്ടിരുന്നു .കുറേനേരത്തെ ഹോമത്തിനു അവസാനം കുട്ടൂസൻ ഒരു പിടി ഭസ്മമെടുത്ത് ഡാകിനിയുടെ ദേഹത്തേയ്ക്ക് വാരിയെറിഞ്ഞു .പെട്ടന്ന് കുട്ടൂസൻ രൂക്ഷഭാവത്തിൽ തല ചരിച്ച് ലുട്ടാപ്പിയെ നോക്കി കുട്ടൂസന്റെ മുഖഭാവവും തുറിച്ച കണ്ണുകളും കണ്ടു ലുട്ടാപ്പി ആകെ പേടിച്ച് പെട്ടന്ന് തന്നെ അവിടിരുന്നു മണിയെടുത്ത് അറിയാതെ അടിച്ചു പോയി .
..ണിം .. ണിം .. ണിം ..
ലുട്ടാപ്പിയുടെ അനുസരണ കണ്ടു കുട്ടൂസൻ മന്ത്രോച്ചാരണം നിറുത്താതെ തന്നെ വീണ്ടും ഭസ്‌മം വാരി ഡാകിനിയുടെ ദേഹത്തേയ്ക്ക് എറിഞ്ഞു .ആ മരക്കുറ്റി വീടിനുള്ളിലപ്പോൾ ഹോമകുണ്ഡത്തിലെ തീയുടെ വെട്ടത്തിനും മേലെ ഭസ്മത്തിന്റെ പൊടി നിറഞ്ഞു നിന്നതു കൊണ്ട് വേറെയൊന്നും കാണാൻ പറ്റുന്നുണ്ടായിരുന്നില്ല .പെട്ടന്ന് സ്വിച്ചിട്ടത് പോലെ കുട്ടൂസൻ മന്ത്രോച്ചാരണങ്ങൾ നിറുത്തി .
“..ഓം .. ഹ്രീം .. ഫും ഫും .. ഗ്വാ..”
രണ്ടു കൈ കൊണ്ടും ഭസ്മം വാരിയെറിഞ്ഞതിനു ശേഷം അല്പനേരത്തെ നിശ്ശബ്ദതയ്ക്കൊടുവിൽ പൊടിപടലങ്ങൾ പതിയെ താഴെ വന്നടിഞ്ഞ് അവിടമാകെ തെളിഞ്ഞു വന്നു തുടങ്ങിയപ്പോൾ കുട്ടൂസൻ ഇറുക്കിയടച്ചിരുന്ന കണ്ണുകൾ ചെറുതായി തുറക്കാൻ ശ്രമിച്ചു .മന്ത്രം ഫലിച്ചു കാണുമോ എന്നായിരുന്നു അയാളുടെ വേവലാതി .
ഇത് ഫലിച്ചില്ലെങ്കി ഈ നിമിഷം ഇവിടെ തന്നെ കെട്ടി തൂങ്ങി
💬 Comments
View all comments