Chapter Title : മായാവി 1 [പോക്കർ ഹാജി]
പൊത്തിൽ ഒളിപ്പിച്ച് വെച്ചിരുന്നു .
ഇതൊന്നുമറിയാതെ ഒരു ദിവസം അതിലൂടെ വരുകയായിരുന്ന രാജുവും രാധയും എന്തോ ശബ്ദം കേട്ടു നോക്കിയപ്പോൾ മരപ്പൊത്തിൽ ഇരിക്കുന്ന കുപ്പിയിൽ നിന്നും ഒരു കരച്ചിൽ ആണെന്ന് മനസ്സിലായി .ഉടനെ അവർ കുപ്പിയെടുത്ത് അടപ്പു തുറന്നു.അങ്ങനെ രക്ഷപ്പെട്ട മായാവി എന്ന നല്ലവനായ ആ കുട്ടിച്ചാത്തൻ ആയിരുന്നു പിന്നീടുള്ള കാലം അവരുടെ ബെസ്റ്റ് ഫ്രണ്ട്. എന്താവശ്യത്തിനും വിളിച്ചാല് മാന്ത്രികവടിയുമായി മായാവി പറന്നെത്തുകയും അവരുടെ പ്രശ്നം പുല്ലുപോലെ പരിഹരിച്ച് മായാവി പോവുകയും ചെയ്യുമായിരുന്നു.
മന്ത്രവാദികളായ കുട്ടൂസനും ഡാകിനിയും, പിന്നെ കൊള്ളക്കാരായ വിക്രമനും മുത്തുവും ആയിരുന്നു രാജുവിന്റെയും രാധയുടെയും മായാവിയുടെയും ഒക്കെ പ്രധാന ശത്രുക്കള് .കുട്ടൂസന്റെ ശിങ്കിടി ആയ ലുട്ടാപ്പിയും ലുട്ടാപ്പിയുടെ കുന്തവും ആയിരുന്നു ആ ദുഷ്ടസംഘത്തിന്റെ പ്രധാന വാഹനവും ഡ്രൈവറും ഗുണ്ടയും എല്ലാം..
വർഷങ്ങളായി രാജുവും രാധയും പങ്കിലക്കാടിനു പുറത്ത് ദൂരെയെങ്ങും പോകാറില്ല . എപ്പോഴും വീടും കാടുമായി ചുറ്റിപ്പറ്റി കാലം കഴിക്കുന്നു .അവരുടെ ജീവിതം തന്നെ ഒറ്റപ്പെട്ടതാണ് .ആകെ ഒരു കൂട്ടുള്ളത് ഏതു ആപത്തിലും രക്ഷിക്കാൻ വരുന്ന മായാവി മാത്രമാണ് .നാളുകൾ കഴിയും തോറും രണ്ടു പേരും കൂടുതൽ കൂടുതൽ വീട്ടിലൊതുങ്ങി തുടങ്ങി .മായാവി ഇല്ലാതെ പുറത്തോക്കെ പോയാൽ കുട്ടൂസന്റെയും ഡാകിനിയുടെയും കയ്യിൽ പെടും .പിന്നതുമല്ല അവരെങ്ങാനും തങ്ങളെ വെച്ചു മായാവിയെ പിടിച്ചാലോ എന്നുള്ള പേടിയും ഉണ്ട് .
ഈ ലോകത്താകെയുള്ള ഒരു രക്ഷകനാ മായാവി .വല്ലപ്പോഴും മായാവിയുടെ തോളിൽ കേറി ചന്തയിൽ പോയി സാധനങ്ങൾ മേടിച്ചു കൊണ്ട് വന്നാണ് ജീവിതം മുന്നോട്ടു പോകുന്നത് .കുറച്ച് കാലമായിട്ടു ആരുടേയും ശല്യമില്ലാതെ രണ്ടു പേരും സ്വസ്ഥമായി കഴിയുകയായിരുന്നു
💬 Comments
View all comments