Chapter Title : മഴ മാറ്റിയ ചങ്ങാത്തം [Gibin]
എന്ന് നോക്കി നിൽക്കവേ കൂട്ടിനു ജീനയും എത്തി.
"എന്ത് ചെയ്യുമെടാ?"
"ഒന്നും ചെയ്യാൻ ഇല്ല. മഴ കുറയുന്ന വരെ കാത്തുനിക്കാം."
" ഒരു കാര്യം ചെയ്യാം. നമ്മുടെ ഡ്രസ്സ് കാര്യം എല്ലാം വണ്ടിയിൽ പോകുന്ന ആരുടേലും കൈയിൽ കൊടുത്ത് വിടാം. അതാകുമ്പോൾ നമ്മൾ നനഞ്ഞാലും അത് നനയില്ലാലോ? "
എനിക്കും അത് ശരിയായി തോന്നി. ഞാൻ അപ്പോൾ തന്നെ എന്റെ ബാഗിൽ എന്റെയും അവളുടെയും ഡ്രസ്സ് വെച്ചു ഞങ്ങളുടെ ക്ലാസ്സിലെ പഠിപ്പി ദർശന്റെ കൈയിൽ കൊടുത്ത് വിട്ടു.
തിരിച്ചു അവളെ തേടി എത്തിയപ്പോൾ അവൾ ആരോടോ ഫോണിൽ സംസാരിച്ചു നിൽപ്പുണ്ട്. എന്നെ കണ്ടപ്പോൾ തന്നെ എന്റെ ഫോൺ വാങ്ങി അതിൽ ആരുടെയോ നമ്പർ കുറിച്ചെടുത്തു.
"ശരി അമ്മ. ഞാൻ എത്തിയിട്ട് മെസ്സേജ് ചെയ്യാം "
ഫോൺ വെച്ച ഉടനെ ഞാൻ ചോദിച്ചു.
" ആന്റി ആയിരുന്നോ? "
"അല്ല, ഇച്ചായന്റെ അമ്മ ആയിരുന്നു. ഇച്ചായനും കസിനും കൂടെ മുവാറ്റുപുഴയിൽ മഴ കാരണം കുടുങ്ങി പോയി. ഇച്ചായന്റെ ഫോണും ഓഫ് ആയി. ഇതിപ്പോ ഇച്ചായന്റെ കസിന്റെ നമ്പറാ. നീ ഒന്ന് വിളിച്ചേ."
ഇച്ചായൻ എന്ന് വിളിക്കുന്നത് അവളുടെ ലവറിനെ ആണ്. രണ്ടും ഇണകുരുവികൾ ആണ്.
ഞാൻ ആ നമ്പറിലേക്ക് വിളിച്ചിട്ട് ലൗഡ് സ്പീക്കറിൽ ഇട്ടു.
" ഹലോ, ആരാ ഇത്? "
"ഹലോ, അനു അല്ലെ?"
" അതേ, ഇതാരാ? "
" ഞാൻ ജീനയാ. ഇച്ചായനു ഒന്ന് ഫോൺ കൊടുക്കാമോ? "
പെട്ടെന്ന് അവിടെ അനക്കം ഇല്ലാതെ ആയി.
"ഹലോ, അനു കേൾക്കുന്നുണ്ടോ?"
"ഹലോ മോളേ, ഞാനാ
💬 Comments
View all comments