Chapter Title : മഴ മേഘങ്ങൾ 2 [Gibin]
തിരിച്ചു.
പോകുന്ന വഴിക്ക് കണ്ട ഫ്ലാറ്റും കടയും എല്ലാം ചുണ്ടികാണിച്ചു നിത്യ എന്നോട് കഥ പറയാൻ തുടങ്ങി. പറ്റുന്ന അത്രയും നേരം ഞാൻ അവളോട് സംസാരിച്ചിരുന്നു. വെള്ളം കയറിയ വഴിയിലൂടെ പതുക്കെ പതുക്കെ സൂക്ഷിച്ചു ചേച്ചി വണ്ടി ഓടിച്ചു. തിരിച്ചു ഫ്ലാറ്റിൽ എത്തിയപ്പോൾ സമയം 8 കഴിഞ്ഞു. ഇറങ്ങി ലിഫ്റ്റിൽ കേറി. അപ്പോളും നിത്യ മാത്രം സംസാരിച്ചോണ്ടേ ഇരുന്നു. നേരെ ചെന്നു ചേച്ചി ഫ്ലാറ്റ് തുറന്നു. വാങ്ങിയ സാധനങ്ങൾ ആയി അനുവും നിത്യയും അകത്തേക്കു കേറി. ഞാൻ കയറാൻ ഒഴുങ്ങിയപ്പോൾ ചേച്ചി എന്നോട് പറഞ്ഞു.
" മോൾ ചെന്നിട്ട് ഗ്ലോറി ആന്റിയോട് ഞങ്ങൾ വന്നു എന്ന് പറഞ്ഞിട്ട് വാ. "
ഞാൻ ഒന്ന് മടിച്ചു നിന്നപ്പോൾ ചേച്ചി എന്നെ നോക്കി പറഞ്ഞു.
"ഇവളെ വിട്ടാൽ ഇത്പോലെ വായടക്കാതെ സംസാരിച്ചു അവർക്ക് തലവേദന ഉണ്ടാക്കും അതാ മോളോട് പറഞ്ഞത്."
ഞാൻ ഒന്ന് ചിരിച്ചിട്ട് ഗ്ലോറി ആന്റിയുടെ ഫ്ലാറ്റിലേക്ക് ചെന്നു. ഡോർ ബെൽ അടിക്കാൻ പോയതും ഡോർ തുറന്നു കിടക്കുന്നത് ഞാൻ കണ്ടു. ഞാൻ പതുക്കെ തള്ളി. അകത്തു ലൈറ്റ് എല്ലാം ഇട്ടിട്ടുണ്ടേലും ആരെയും കാണുന്നില്ല. ഞാൻ ചുറ്റിനും നോക്കി ഉള്ളിലേക്ക് നടന്നു. നല്ല വൃത്തി ഉള്ള റൂം. എല്ലാം ഒതുക്കി ഇട്ടേക്കുന്നു. ചുറ്റും കണ്ണോടിച്ചു. ആരേം കാണുന്നില്ല. പെട്ടെന്ന് കണ്ണ് എന്തിലോ ഉടക്കി. സോഫയിൽ ആരുടെയോ ഷർട്ട് കിടക്കുന്നു. ഞാൻ അതിന്റെ അടുത്തേക്ക് നടന്നിട്ട് ഒന്നുടെ നോക്കി.
അതെ, നിതിൻ ഇട്ടിരുന്ന ഷർട്ട്. ഷർട്ട് ഊരി ഇട്ടിട്ട് എന്ത് ഡിസ്കഷൻ ആണ് അവർ നടത്തുന്നെ.?
സംശയം എന്റെ ഉള്ളിൽ
💬 Comments
View all comments