Chapter Title : മഴ മേഘങ്ങൾ [Gibin]
മുഴുവൻ ഫാൻസ് ഉള്ള നായകൻ ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല. അന്ന് രാത്രി ആരും അവനെ രക്ഷിക്കാൻ വന്നില്ല. അന്ന് എന്നെയും കൂട്ടി ഇവിടെ വന്നതാ. ഇപ്പോളും ഇവിടെ തന്നെയാ ഞാൻ "
എനിക്ക് ചിരിയും വന്നു കൂടെ ശ്രേയയോട് വല്ലാത്ത ആരാധനയും തോന്നി.
"അന്ന് റൂമിൽ കേറുന്നതിനു മുൻപ് ഇപ്പൊ നിന്റെ കവിളിൽ കിടക്കുന്ന പോലെ 2 പാടുകളുമായ്യിട്ടാണ് ഞാൻ വന്നു ഇവിടെ കേറിയത്. അതാ ഞാൻ നീ വന്നപ്പോൾ പെപ്സി എടുത്തു തന്നത്. "
ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു.
"നിങ്ങൾ 2 പേരും മാത്രമേ ഉള്ളോ ഇവിടെ?"
"ഏയ്, ഒരാൾ കൂടെ ഉണ്ട്.
ശിവ. ആള് തായ്ലൻഡിൽ ഒരു ഡാൻസ് പ്രോഗ്രാമിന് പോയേക്കുവാ. മിക്കവാറും നാളെയോ മറ്റന്നാളോ ലാൻഡ് ചെയ്യും. അവൾ കൂടെ വന്നാൽ പിന്നെ ഇവിടെ ആഘോഷം ആയിരിക്കും. നിനക്ക് ഇവിടെ ഒത്തിരി ഇഷ്ട്ടമാകും."
"ഞാൻ മഴ കുറഞ്ഞാൽ പോകും. "
"അതെന്താ? നിനക്ക് ഇവിടെ ഇഷ്ടമായില്ലേ?"
"ഇല്ല."
" ഞാൻ കാരണമാണോ? "
"ഏയ്, അല്ല. നീ കാരണമാ ഞാൻ ഇവിടെ നിക്കുന്നത്. "
"പിന്നെ ആരാ? ശ്രേയ കാരണമോ?"
"അതെ."
"ഡി, നീ വരുന്നു എന്ന് അറിഞ്ഞപ്പോൾ അവൾ എന്ത് സന്തോഷത്തിൽ ആയിരുന്നു എന്നോ. എന്നിട്ടും നീ എന്തിനാ ആ പാവത്തെ വെറുക്കുന്നെ?"
"ഹും, പാവമോ? അവളോ? ഞാനും അവളും ചെറുപ്പത്തിൽ ഒന്നിച്ചു കളിച്ചു വളർന്നതാ. എന്നെ എടുത്തുകൊണ്ടു നടന്ന ചേച്ചിയാ. ആറാം ക്ലാസ്സ് വരെ എനിക്ക് അമ്മയേക്കാൾ ഇഷ്ടം ചേച്ചിയെ ആയിരുന്നു. ഒരു ദിവസം ഏതോ ഒരുത്തന്റെ കൂടെ
💬 Comments
View all comments