Chapter Title : മഴ മേഘങ്ങൾ [Gibin]
എങ്ങനെയാ ലെസ്ബിയൻ ആയത്?"
"അങ്ങനെ ഒക്കെ ചോദിച്ചാൽ എനിക്കും അറിയില്ലെടി. ഒരു പക്ഷെ ചെറുപ്പത്തിൽ വാത്സല്യം തരേണ്ട രണ്ടാനച്ചൻ കൂടെ കിടക്കുമ്പോൾ കാട്ടി കൂട്ടിയ പരക്രമം കാരണം ആകാം. അല്ലെങ്കിൽ പഠിക്കുന്ന സമയം പ്രേമിച്ചവൻ എനിക്ക് തന്ന വേദനയുടെ ആകും. എന്തോ ആണുങ്ങളോട് ഒരു പേടി തോന്നി, പിന്നെ എപ്പോളോ അതു പെണ്ണുങ്ങളോട് ഉള്ള പ്രണയം ആയി മാറി."
"അങ്ങനെ നോക്കിയാൽ എല്ലാ പെണ്ണുങ്ങളും ലെസ്ബിയൻ ആകേണ്ടേ? ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ കീബോർഡ് പഠിപ്പിക്കാൻ വന്ന സാർ മുതൽ കൗൺസിലിംഗ് ചെയ്യാൻ വന്ന ഡോക്ടർ വരെ എന്റെ ശരീരം എന്റെ സമ്മതം ഇല്ലാതെ ആസ്വാധിച്ചിട്ടാണ് പോയത്. ഇന്ന് ശ്രേയ ചേച്ചി വന്നില്ലാരുന്നേൽ ആ ലിസ്റ്റിലേക്ക് 3 പേർ കൂടെ ചേർന്നേനെ. അതൊക്കെ പെണ്ണുങ്ങൾക് വിധിച്ചതാണ്. "
"എല്ലാ വിധിയും അനുഭവിക്കണം എന്നില്ല കാവ്യ. ചിലത് നമ്മളായി മാറ്റണം. ചിലപ്പോൾ അടുത്ത തലമുറകൾ അതു മാറ്റിയെടുക്കും."
"അതിനു എന്തിനാ അടുത്ത തലമുറ? ഈ തലമുറയിൽ തന്നെ ഒത്തിരി മാറ്റങ്ങൾ വന്നിട്ടുണ്ട്. ഇപ്പോൾ ആരും ഇതിന്റെ പേരിൽ ആരെയും മാറ്റി നിറുത്താറില്ല."
മുഖത്ത് ഒരു ചിരി വരുത്തിയിട്ട് നിത്യ എന്നെ നോക്കി ചോദിച്ചു.
"ശരിക്കും?"
"ശരിക്കും. "
അവൾ വീണ്ടും ഒരു ചിരി പാസ്സ് ആക്കിയിട്ട് എന്നോട് ചോദിച്ചു.
"അങ്ങനെ ആണേൽ പിന്നെ എന്തിനാണ് നമ്മുടെ ഇടയിൽ ഈ ഗ്യാപ്?"
ഞാൻ അപ്പോളാണ് അതു ശ്രദ്ധിച്ചത്. എപ്പോളോ സംസാരിക്കുന്നതിനു ഇടയിൽ ഞങ്ങളുടെ ഇടയിൽ ഒരു ഗ്യാപ് വന്നിരിക്കുന്നു. എന്ത് പറയണം എന്നോർത്ത് ഞാൻ അവളെ നോക്കിയപ്പോൾ അവൾ ചുണ്ടിൽ ഒരു
💬 Comments
View all comments