Chapter Title : മഴ മേഘങ്ങൾ [Gibin]
പെണ്ണും ചെക്കനും ആയിരുന്നു.
ഞാനും നിത്യയുടെ കൂടെ പോയി നിന്നു.
പെണ്ണ് നിത്യയോട് ചോദിച്ചു.
" ശ്രേയ എപ്പോൾ വരുമെന്ന് അറിയോ? "
നിത്യ പറഞ്ഞു.
"മീറ്റിംഗിന് പോയതാ. എപ്പോൾ വരുമെന്ന് അറിയില്ല. "
അവർ മുഖത്തോട് മുഖം നോക്കി.
അവർ എന്തോ ഭയക്കുന്ന പോലെ എനിക്ക് തോന്നി. ഞാൻ അവരോട് ചോദിച്ചു.
"ശ്രേയ ചേച്ചിയെ നിങ്ങൾക്ക് എങ്ങനെ അറിയാം.?"
പെൺകുട്ടി പറഞ്ഞു.
"കോളേജിൽ ഫസ്റ്റ് ഇയർ പഠിക്കുന്ന സമയം എന്റെ കോളേജിൽ ഒരു ഇവന്റ് ഓർഗാനയ്സ് ചെയ്യാൻ ശ്രേയ വന്നിട്ടുണ്ട്. അന്ന് പരിചയപ്പെട്ടതാ. ഇപ്പോൾ കുറച്ചായി കണ്ടിട്ട്."
നിത്യ പറഞ്ഞു.
"അവൾ വരുമ്പോ താമസിക്കും. നിങ്ങൾ കേറി ഇരിക്ക്. ഇനി മഴയത്തു പോയിട്ട് വരേണ്ട. " അവർ കേറി.
സോഫയിൽ ഇരുന്നു.
നിത്യ ചായ എടുക്കാൻ അടുക്കളയിലേക്ക് പോയി. ഞാൻ അവരോട് ചോദിച്ചു.
"പേരെന്താ.?"
"ഞാൻ അനു. ഇത് എന്റെ കസിൻ നിതിൻ."
ഞാൻ ഒരു ചിരി പാസ്സ് ആക്കിയിട്ട് അടുക്കളയിലേക്ക് പോയി. അവിടെ ചായ ഇട്ടുകൊണ്ട് നിന്ന നിത്യയെ പുറകിൽ കൂടി കെട്ടി പിടിച്ചു. അവൾ പതുക്കെ തല തിരിച്ചു എന്റെ ചുണ്ടിൽ ഉമ്മ തന്നു.
"അവരെ കണ്ടിട്ട് എന്തോ പേടി ഉള്ളത് പോലെ. സംസാരിക്കുമ്പോളും ഇരിക്കുമ്പോളും എല്ലാം ആരെയോ പേടിക്കുന്നത് പോലെ."
"അഹ്, എനിക്കും തോന്നി. പിന്നെ ശ്രീയയെ കാണാൻ വന്നതല്ലേ അതാ ഞാൻ ഒന്നും ചോദിക്കാതെ ഇരുന്നത്. "
ഞാൻ 2 ഗ്ലാസ് എടുത്തു കഴുകി കൊടുത്തു. നിത്യ അതിലേക്ക് ചായ ഒഴിച്ചു.
ഞങ്ങൾ പതുക്കെ പുറത്തേക്ക് ചെന്നു. സോഫയിൽ ഇരുന്ന
💬 Comments
View all comments