Chapter Title : മഴ മേഘങ്ങൾ [Gibin]
അവർക്ക് നേരെ ചായ നീട്ടി. പതുക്കെ കുടിക്കാൻ തുടങ്ങിയതും നിത്യ അവരുടെ മുൻപിൽ ഉള്ള സോഫയിൽ ഇരുന്നു. ഞാൻ അവിടെ തന്നെ നിന്നു.
പെട്ടെന്ന് വീണ്ടും കാളിങ് ബെൽ ശബ്ദിച്ചു.
"ചേച്ചി ആയിരിക്കും."
ഇതും പറഞ്ഞുകൊണ്ട് ഞാൻ ചെന്നു വാതിൽ തുറന്നു.
ശ്രേയ ചേച്ചി. എന്നെ കണ്ടതും ചിരിച്ചുകൊണ്ട് എന്നെ കെട്ടിപിടിച്ചു. ഞാനും.
"നീ നേരത്തെ എഴുന്നേറ്റോ?"
"അഹ്. ഇപ്പോ എഴുന്നേറ്റ്. ചേച്ചി ഉറങ്ങി ഇല്ലാലോ?
"ഇല്ലടാ, മീറ്റിങ് കഴിഞ്ഞത് ഇപ്പോളാ. "
"എന്ന ഇനി ഒന്നിച്ചു ഉറങ്ങാം നമുക്ക്."
ചേച്ചി ചിരിച്ചുകൊണ്ട് എന്നോട് ചോദിച്ചു.
"നിന്റെ ഈ ഉറക്കപ്രാന്ത് ഇതുവരെ മാറിയില്ല അല്ലെ?"
ഞാനും ചിരിച്ചു. ഷൂ ഊരി ഇട്ടിട്ട് എന്നെ ഒരു കൈ കൊണ്ട് ചേർത്ത് പിടിച്ചു ഉള്ളിലേക്ക് നടന്നു.
അകത്തോട്ടു കയറിയതും അനുവും നിതിനും എഴുന്നേറ്റ്. മിന്നൽ അടിച്ച പോലെ നിന്നു. ഇത് കണ്ട എനിക്ക് എന്തോ പന്തികേട് തോന്നി. എന്നാൽ അതു മനസിലാകാതെ നിത്യ ചേച്ചിയോട് പറഞ്ഞു.
"നീ ലേറ്റ് ആയാലോടി. ഇവർ നിന്നെ കാത്തു കുറെ നേരമായി ഇരിക്കുന്നു."
കണ്ണ് അനുവിൽ നിന്നു മാറ്റാതെ ചേച്ചി ചോദിച്ചു.
"എന്നെ കാണണം എന്ന് പറഞ്ഞു ഏത് പട്ടി വന്നാലും അകത്തു കേറ്റി ഇരുത്തുമോ നീ?"
ഇന്നലെ രാത്രി ഞാൻ കണ്ട അതെ ഭദ്രകാളീടെ രൂപത്തിലേക്ക് ചേച്ചി മാറി.
അനു പതുക്കെ പറഞ്ഞു.
"ശ്രേയ, ഞങ്ങൾ വലിയ പ്രശ്നത്തിലാ. നീ ഇപ്പോൾ ഇവിടുന്ന് ഇറക്കി വിട്ടാൽ ഞങ്ങളെ കൊല്ലാൻ ആൾകാർ പുറത്ത് നിൽപുണ്ടാകാം. ഞങ്ങളുടെ മുൻപിൽ നീ അല്ലാതെ വേറെ വഴി ഇല്ല.
💬 Comments
View all comments