Chapter Title : മഴ മേഘങ്ങൾ [Gibin]
നിന്നു ടിജോയും എന്റെ വയറ്റിൽ പിടിച്ചു ഉള്ളിലേക്ക് വലിക്കാൻ തുടങ്ങി. ഞാൻ ഈ കുടുക്കിൽ പെട്ടു എന്ന് ഉറപ്പിച്ച നിമിഷമാണ് അപ്രതീക്ഷിതമായി ഒരു അടിയുടെ ശബ്ദം ഞാൻ കേട്ടത്. ഇവന്മാരെ ഞാൻ അല്ലെ തല്ലേണ്ടത്. വേറെ ആരാ എന്ന് ആലോചിച്ചു നിക്കവേ എന്റെ പുറകിൽ നിന്ന് തള്ളിക്കൊണ്ട് ഇരുന്ന ആൽബിയുടെ പിടി അയയുന്നത് ഞാൻ അറിഞ്ഞു. ടിജോയും പിടി വിട്ടു. ഞാൻ പതുക്കെ തല പൊക്കി നോക്കിയപ്പോ ആൽബി ഒരു ചെവി പൊത്തി മാറി നിക്കുന്നു. ടിജോയും യൂനസും പ്രേതത്തെ കണ്ടപോലെ വായും തുറന്നു നിൽക്കുന്നു.
എന്റെ മുൻപിൽ മുടിയും അഴിച്ചിട്ടു നിൽക്കുന്ന ആ രൂപം കണ്ടു ഞാനും ഒന്ന് വിറച്ചു. ശരിക്കും യക്ഷി തന്നെ. ഞാൻ അറിയാതെ ആ യക്ഷിടെ പേര് വിളിച്ചു.
"ശ്രേയ ചേച്ചി "
ചുവന്ന കണ്ണും വെളുത്ത മുഖവും. ദേഷ്യം കൊണ്ട് അതും ചുവന്നിരുന്നു. എന്റെ മുഖത്ത് അവൾ നോക്കിയപ്പോൾ ഞാൻ ശരിക്കും വിറച്ചു.
അവൾ എന്നെ നോക്കികൊണ്ട് പറഞ്ഞു.
"പെട്ടിയും ബാഗും എടുത്തിട്ട് കൂടെ വാ."
കേൾക്കേണ്ട താമസം മൂന്നു പെട്ടിയും പെറുക്കി എടുത്തു ഞാൻ അവളുടെ പിന്നാലെ നടന്നു. 2 സ്റ്റെപ് മുൻപോട്ട് നടന്നപ്പോൾ പുറകിൽ നിന്നു ഒരു ശബ്ദം.
"പെണ്ണിന്റെ കൈയിൽ നിന്നു അടി വാങ്ങിട്ട് നിക്കാൻ നാണം ഇല്ലെടാ മൈരേ. പിടിച്ചു രണ്ടിനേം വണ്ടിയിൽ കേറ്റു. ഇന്ന് രണ്ടും നമ്മുക്ക് ഉള്ളതാ. "
ഇത് കേട്ട് ഞാൻ തിരിഞ്ഞു നോക്കിയപ്പോ ടിജോ സീറ്റിൽ നിന്നു ഇറങ്ങി ഞങ്ങളെ പിടിക്കാൻ പുറകെ ഓടി വരുന്നതാണ് കണ്ടത്. എന്ത്
💬 Comments
View all comments