0%

Chapter Title : മഴ [സിമോണ]

Author : സിമോണ Read All Parts 1.2K

വിസ്മയം വിടാത്ത കണ്ണുകളോടെ കൈകൾകൊണ്ട് ആഗ്യം കാണിച്ചു ചോദിച്ചു...

ഉത്തരമായി വന്നത് പിറകിൽ നിന്ന് അരക്കെട്ടിലൂടെ ചുറ്റിയ ഒരു കൈ ആയിരുന്നു... "ഏഹ്......" ഞെട്ടലോടെ അകന്നു മാറിയതും ഒരു ചെറിയ ഞെരക്കത്തോടെ എന്റെ മുൻപിലേക്കയാൾ വീണു..

"എടി പോത്തേ... ഇത് ഞാനാടി... " തലയുയർത്തി നോക്കിയ അവനെ കണ്ട് എന്റെ കണ്ണുകൾ മങ്ങി... ഇത്??? സ്വപ്നം കാണുവാണോ???? ഒന്നുകൂടി തല കുടഞ്ഞു നോക്കി.... ഒരു കൈ കുത്തി മെല്ലെ തറയിൽ നിന്നെഴുനേൽക്കുന്ന അവൻ... അമ്മായി ഓടിവന്ന് പിടിച്ചെഴുന്നേല്പിക്കുന്നു..

പെട്ടെന്ന് സ്വബോധം വന്നപ്പോൾ താഴെക്കിരുന്ന് അവനെ താങ്ങിയടുത്തു.. "അയ്യോ...എന്താ.. എന്താ പറ്റിയത്... എന്താ കണ്ണാ... " എന്റെ സ്വരത്തിലേക്ക് സങ്കടം കലർന്നു... ഏങ്ങലുയർന്നു... സ്ഥാനം മാറിക്കിടന്നിരുന്ന മുണ്ടിനിടയിലൂടെ വെള്ളത്തുണി ചുറ്റിയിരിക്കുന്ന ഇടത്തെ കാൽവണ്ണ കാണാം... മുഖത്ത് അവിടവിടെയായി മുറിവുണങ്ങിയ പാടുകൾ...

"എന്താ.... പറ കണ്ണാ... എന്താ നിനക്ക് പറ്റീത്.. അയ്യോ... ഇതൊക്കെ എന്താ...." എന്റെ കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു....

"ഹേയ്.. ഒന്നൂല്യ.. ഒന്നുല്യടി..." ചിരിക്കാൻ ശ്രമിക്കുന്ന അവനെ വാരിയെടുത്ത് ആ മുഖമെന്റെ മാറിലേക്കമർത്തി ഞാൻ ചുംബനങ്ങൾ കൊണ്ടു മൂടി... അമ്മായി മെല്ലെ എഴുനേറ്റ് അടുക്കളയിലേക്ക് നടന്നു... നാളുകളായി അടക്കിവെച്ചിരുന്ന പ്രണയം ഇരുവരുടെയും കണ്ണുകളിലൂടെ ഒഴുകിയിറങ്ങി... മെല്ലെ എഴുനേറ്റിരുന്ന അവന്റെ മുടിയിഴകളിലൂടെ തലോടിക്കൊണ്ട് ഞാൻ ആ നെറുകയിൽ മുകർന്നു.....

"ഞാൻ വരില്ലെന്ന് കരുതി അല്ലേ..... പേടിച്ചോ നീ?? ഞാൻ പറ്റിച്ചു പോവും ന്നു വിചാരിച്ച്???" അവനെന്റെ മാറിൽ കവിൾ ചേർത്ത് പതിഞ്ഞ സ്വരത്തിൽ ചോദിച്ചു..

"മ്മ്.... വെറുതെ... തമാശയ്ക്ക് വിചാരിച്ചതാ... വരും ന്ന് എനിക്കറിയായിരുന്നു..." ഒരല്പം ചമ്മൽ കലർന്ന് വിളറിയ ചിരിയോടെ

💬 Comments

View all comments