Chapter Title : മഴ [സിമോണ]
പറഞ്ഞപ്പോൾ അവന്റെ ചുണ്ടിലും ചിരി പരന്നു..
"ജോലിസ്ഥലത്തുണ്ടായ ഒരു വലിയ ആക്സിഡന്റ്... മരിച്ചു എന്ന് കരുതിയതാ.. കാലന് പോലും നമ്മളെ വേണ്ട എന്ന് തോന്നിക്കാണും... അത് കൊണ്ടാകും മൂപ്പർ ഇട്ടിട്ടു പോയത്.. ആ സംഭവത്തിന് ശേഷം എഴുത്തെഴുതാൻ പോയിട്ട് ഒന്ന് നിവർന്നു നിക്കാൻ പറ്റാത്ത അവസ്ഥ ആയിരുന്നു.. ഇനി ഒരിക്കലും എഴുനേറ്റു നില്ക്കാൻ സാധിക്കുമെന്ന് എനിക്ക് വിശ്വാസമില്ലായിരുന്നു... “ അവന്റെ വിളറിയ മുഖത്ത് കണ്ണിമയ്ക്കാതെ നോക്കിക്കൊണ്ടിരിക്കുന്നതിനിടയിൽ, പാതിയോളം വാക്കുകളും മനസ്സിൽ പതിയുന്നുണ്ടായിരുന്നില്ല...
"എനിക്കറിയായിരുന്നു വരും ന്ന്..." എന്റെ ചുണ്ടുകൾ പിറുപിറുത്തുകൊണ്ടേയിരുന്നു.... "പക്ഷെ... എഴുത്തിനൊന്നും മറുപടി കാണാണ്ടായപ്പോ.... ഞാൻ... ഞാൻ പേടിച്ചുപോയി...."
"നീ എന്നെ ഒരു ചതിയനായി കരുതിയാണെങ്കിലും മറക്കുന്നെങ്കിൽ മറന്നോട്ടെ എന്ന് കരുതി... അതുകൊണ്ടാ നിന്റെ എഴുത്തുകൾക്ക് മറുപടി അയക്കാഞ്ഞത്.. എങ്ങാനും എന്നെ അന്വേഷിച്ചു നീ വരുവാണേൽ എന്നെക്കുറിച്ച് ഒരു വിവരവുമില്ലെന്നു പറയാൻ അമ്മാവനെ ഞാൻ പറഞ്ഞേൽപ്പിച്ചിരുന്നു.. വേറെ..... വേറെ വഴി കണ്ടില്ല... സോറി...." അവന്റെ സ്വരം കരച്ചിലിന്റെ വക്കോളമെത്തിയപ്പോൾ, ചുറ്റിപിടിച്ചിരുന്ന കൈകൾ ഒന്നുകൂടി ഇറുക്കിക്കൊണ്ട് അവനെ മാറോടടുക്കിപ്പിടിച്ച് ചുണ്ടുകൾ മുടിയിഴകളിലേക്കു ചേർത്തു.. "സാരല്ല്യ... സാരല്ല്യ.."
മുഖമുയർത്തിനോക്കിയ അവന്റെ സജലങ്ങളായ കണ്ണുകളിൽ കണ്ണുകൾ ചേർത്ത്, ആ ഹൃദയത്തിലേക്ക് ഹൃദയം കൊരുക്കുമ്പോൾ ഉള്ളിൽ നാളുകളായി എരിഞ്ഞുകൊണ്ടിരുന്ന കനലിലേക്ക് അവൾ പെയ്തുനിറയുകയായിരുന്നു...
"എനിക്കറിയായിരുന്നു വരും ന്ന്.... എനിക്കറിയായിരുന്നു..."
മാറിലേക്ക് ചാരിക്കിടന്ന അവനെ പുണർന്നുകൊണ്ട് പെയ്തൊഴിയാനായി ആടിത്തിമിർക്കുന്ന അവളെ ജനലിലൂടെ നോക്കുമ്പോൾ, ഘനീഭവിച്ചു നിന്നിരുന്ന പരിഭവങ്ങൾ ധാരയായി കവിളുകളിൽ ചാലുകൾ തീർത്തുകൊണ്ടിരുന്നു...
ജനലിലൂടെ അകത്തേക്കൊഴുകിയെത്തിയ ഈറൻ കാറ്റ്, ഈറനിറ്റുന്ന മുടിയിഴകളെ പറത്തിക്കൊണ്ട് ഞങ്ങളെ പൊതിഞ്ഞു..... അകത്ത്, ബെഡിൽ, പാതി തുറന്നുവെച്ചിരുന്ന "മഞ്ഞിന്റെ"
💬 Comments
View all comments