0%

Chapter Title : മഴ [സിമോണ]

Author : സിമോണ Read All Parts 1.2K

മെല്ലെയൊന്നുയർത്തി വലിപ്പം നോക്കി... "മമ്... കഷ്ടിച്ച് കയ്യിൽ ഒതുങ്ങുന്നില്ലെന്നേ ഉള്ളു... അല്ലാതെ വല്യമ്മായീടെ പോലെ എടുത്താൽ പൊങ്ങാത്തതൊന്നും അല്ല.. കുശുമ്പിത്തള്ള!!!..."

കാപ്പിപ്പൊടി ടിന്നിനടിയിലെ കടലാസ് ചുരുളിന്റെ മടക്കുകൾ വീണ്ടും നിവർന്നു.

വായിച്ചു നിർത്തിയ പുറം, മനഃപൂർവം കമിഴ്ത്തി പിടിച്ച് അടുത്ത പേജിലേക്ക് കടന്നു. ".....................ജോലി ഇത്തിരി പ്രയാസമുള്ളതാണ്.. എന്നാലും സാരമില്ല. അഞ്ചു നിലയുള്ളൊരു കെട്ടിടത്തിന്റെ ഡെക്കറേഷൻ വർക്കുകൾ ചെയ്തുകൊണ്ടിരിക്കുകയാണിപ്പോൾ.. ആദ്യ ദിവസങ്ങളിൽ പേടിയായിരുന്നു..

നിനക്കറിയാലോ അവിടെ ഉണ്ടായിരുന്നപ്പോ കോണിയുടെ മേലെനിന്ന് നോക്കുമ്പോ പോലും തലകറങ്ങുന്ന പോലായിരുന്നു... പക്ഷെ ഇതിപ്പോ അതെല്ലാം മാറി.. മുമ്പത്തെപ്പോലെ ഇപ്പോൾ ഉയരത്തിൽ കയറുമ്പോഴുള്ള തലകറക്കം ഒന്നും ഇല്ല.. ജോലീടെ ഇടയിൽ നേരം പോകുന്നതേ അറിയില്ല... റൂമിൽ വന്നാലും കൂട്ടുകാരുള്ളതുകാരണം രസമാണ്.

എന്നാലും ഇടയ്ക്കിടയ്ക്ക് നിന്നെ ഓർമ്മ വരും... നിന്നെ കാണാൻ തോന്നുണു ടീ.. ഇവിടുന്നു ലീവൊക്കെ എങ്ങനാണെന്നൊന്നും എനിക്കറിയില്ല.. എത്രനാളവുമെന്നോ ഒന്നും.. ഇട്ടെറിഞ്ഞു ഓടിപ്പോരാൻ തോന്നും... നിന്നെ ഓർക്കുമ്പോ... നീ എന്നെ ഓർക്കുന്നുണ്ടോ, ഇടയ്ക്കെങ്കിലും?................"

അടക്കി വെച്ചിരുന്ന ഇടനെഞ്ചിലെ സങ്കടം ഏങ്ങലോടെ പുറത്തു ചാടി മഴയിരമ്പത്തിൽ അലിഞ്ഞില്ലാതായി.. "നിന്നെ അല്ലാതെ ഞാൻ എന്തിനെ ഓർക്കാൻ എന്റെ പൊന്നേ... " പാദ്യമ്പുറത്തുനിന്ന് താഴേക്ക് കത്തിവീണ ചുള്ളിക്കമ്പിന്റെ കനലിൽ കാൽവെള്ളയമർത്തി ഏങ്ങലടക്കി...

ഇരുപത്തിയാറ് മാസങ്ങൾ... അത്രയുമാവുന്നു.. അവനെ അവസാനമായി കണ്ടിട്ട്.. ആ സ്വരം കേട്ടിട്ട്.. അവന്റെ ഗന്ധം നുകർന്ന് ആ നെഞ്ചിൽ തല ചായ്ച്ചിട്ട്..

".....................വല്യമ്മായിക്ക് സുഖമല്ലേ.. എന്നോട് ഇപ്പോഴും ദേഷ്യമാണോ?? പാവം.. നിന്നെ വല്ലാതെ സ്നേഹിക്കുന്നുണ്ട് അവർ.. വിഷമിപ്പിക്കണ്ട അവരെ.. എല്ലാ പിണക്കങ്ങളും ഞാൻ വരുമ്പോൾ പറഞ്ഞു തീർക്കാം..

കാത്തിരിക്കണം... നിനക്ക് വേണ്ടിയല്ല.. എനിക്ക്

💬 Comments

View all comments