0%

Chapter Title : മഴ തേടും വേഴാമ്പൽ 1 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 4.7K

പോകാട... നാളെയും മറ്റെന്നാളും ലീവല്ലേ. അത് കൊണ്ട് ലീവിന്റെ പ്രശ്നവും ഇല്ല..""

"" അതല്ല ഉണ്ണീ.... മമ്മയെ തനിച്ചാക്കി രണ്ട് ദിവസം ....നിനക്കറിയാല്ലോ ...ഒരു പേടി.""

"" ഹ്മ്മം.. നീയായിരുന്നു പോകേണ്ടത്. ഇതളിന് അതൊരു ആശ്വാസമായേനെ . സാരമില്ല ഞാൻ പോകാം.. ജീനയെ വിളിച്ചു കാര്യം പറഞ്ഞാൽ അവൾക്ക് മനസിലാകുമല്ലോ."" ഉണ്ണി ഫോണെടുത്തു

"" അതല്ല ഉണ്ണീ.... ഞാൻ പൊക്കോളാം. നീ സംസ്കാരത്തിന് വന്നാൽ മതിയല്ലോ."

"" ആഹാ.. അങ്ങനെ പറ... അപ്പോൾ നീ വെറുതെ വെയിറ്റ് ഇട്ടതാ അല്ലെ.. ഹമ്മം നടക്കട്ടെ...നടക്കട്ടെ.""

""ഏയ്.. അതല്ലടാ.മമ്മയുടെ ഇപ്പോഴത്തെ അവസ്ഥ..""

"" എന്താവസ്ഥ.. ഒരവസ്ഥയുമില്ല ..നീ ചെന്ന് പോകാൻ നോക്ക്.. ഇക്കാര്യങ്ങൾ ഒക്കെ ഒന്ന് കഴിയട്ടെ.. ഞാൻ സംസാരിക്കാം രണ്ടമ്മമാരുടെയും അടുത്ത് കാര്യങ്ങൾ. ""

"" എടാ...നാളെ എങ്ങനെയാവുമെന്നറിയില്ല അമ്മേടെ സ്വാഭാവം. ചിലപ്പോൾ ഫുഡ് പുറത്തൂന്ന് ആക്കേണ്ടി വരും..അങ്ങനെ വന്നാൽ നീ വിഷമിക്കരുത് ""

"" അതൊക്കെ ഞാൻ നോക്കിക്കോളാം .നീ ചെന്ന് റെഡിയാക് ""

"' ഡാ അജൂ ..നീ മമ്മയോട് പറഞ്ഞോ ?'''

കാറിലേക്ക് കയറിയ അജയുടെ അടുത്തേക്ക് ഉണ്ണി വന്നു ചോദിച്ചു .

"' ഹമ് ..പറഞ്ഞു ... കേട്ടുകാണും . മറുപടിയൊന്നും വന്നില്ല ... നീ എന്തായാലും രാവിലെ വിളിക്ക് .. ബൈക്കിന്റെ താക്കോൽ ഡ്രോയിലുണ്ട് . നീ വരുവാണേൽ ഒന്നേൽ ബസിൽ വാ . അല്ലെങ്കിൽ തോമസിന്റെ കാറെടുത്തോ ഓഫീസിൽ നിന്നാരേലും പോരുന്നുണ്ടേൽ "'' "'

"'ശെരിയടാ ..നീ വിളിക്ക് .. കാഷ് വല്ലതും വേണേൽ പറ ..ഞാൻ ട്രാൻസ്ഫർ ചെയ്തേക്കാം

💬 Comments

View all comments