Chapter Title : മഴ തേടും വേഴാമ്പൽ 1 [മന്ദന് രാജാ]
കയ്യിലിരുന്ന പ്ളേറ്റും അതിലെ ചപ്പാത്തിയും ചിക്കനുമൊക്കെ നിലത്തു വീണു ചിതറി.
"" അഹ്... തൃപ്തിയായോ നിനക്ക്... അവിടെയിരുന്നു കോരിക്കോ... ഞാൻ പറഞ്ഞതല്ലേ... തന്നെ തുടച്ചാൽ മതി... നിന്റെ നിർബന്ധം അല്ലായിരുന്നോ.."" ഒച്ചകെട്ടങ്ങോട്ട് വന്ന അജയ് അവനോട് ദേഷ്യപ്പെട്ടു.
ഉണ്ണികൃഷ്ണൻ ചപ്പാത്തിയും ചിക്കനും വാരി പ്ളേറ്റിൽ ഇട്ടിട്ട് കിച്ചനിലേക്ക് പോയി. അവിടെനിന്നവൻ വേസ്റ്റ് തുണിയും മോപ്പും എടുത്തു കൊണ്ട് വന്നു തുടക്കാൻ തുടങ്ങി.. ഷേർളി ഒന്നു തിരിഞ്ഞവനെ നോക്കി. ഉണ്ണിയവളെ നോക്കി പുഞ്ചിരിച്ചതും ഷേർളി വീണ്ടും ഭിത്തിയുടെ നേരെ തിരിഞ്ഞു കിടന്നു . ഉണ്ണികൃഷ്ണൻ തറ തുടച്ചിട്ട് മോപ്പുമെടുത്തു പുറത്തേക്ക് പോയി അല്പ സമായത്തിനുള്ളിവൻ തിരികെ വന്നു. കാലിനു ചുവട്ടിൽ കിടക്കുന്ന ബെഡ്ഷീറ്റ് എടുത്തു ഷേർളിയെ പുതപ്പിച്ച ശേഷം ലൈറ്റ് ഓഫ് ചെയ്തു പുറത്തേക്ക് പോയി.
"" ടാ ഉണ്ണി... ഒരു പ്രശ്നമുണ്ട്"" മുറിയിൽ ഉറങ്ങാനായി വട്ടം കൂട്ടുകയായിരുന്ന ഉണ്ണിയുടെ മുറിയിലേക്ക് അജയ് വന്നു.
"" എന്നാടാ.. എന്നാ മമ്മയെന്തെലും പറഞ്ഞോ? " ഉണ്ണി ആകാംഷയോടെ ചോദിച്ചു.
""" ഹേയ്.. അതൊന്നുമല്ല... ഇതളിന്റെ ഫാദർ മരിച്ചു. നീ വാട്സ്ആപ്പ് ഗ്രൂപ്പിൽ കണ്ടില്ലേ?""
"" ഇല്ല ...ഞാൻ ഇതൊക്കെയൊന്നു അടുക്കിവെക്കുകയായിരുന്നു"" ഉണ്ണി ഫോണെടുത്തു നോക്കി.
""നമുക്ക് പോകണ്ടെ?""ഉണ്ണി ന്യൂസ് വായിച്ച ശേഷം അജയുടെ നേരെ നോക്കി
"" പോകണം... ജീന എന്നെ വിളിച്ചിരുന്നു. അവരുടെ ഒപ്പം ചെല്ലാമോ എന്ന് ചോദിച്ച്.... നാളെ വൈകിട്ടത്തേനെ ബോഡി വരൂ.. അതിനു മുൻപ് വീട്ടിലെ കാര്യങ്ങൾ.. അവർക്ക് അധികം ബന്ധുക്കൾ ഒന്നുമില്ലായെന്നു തോന്നുന്നു. പോരാത്തേന് അവരവിടെ വീട് വെച്ചിട്ടും അധികാനാളായില്ലല്ലോ""
"" ഹ്മ്മം... നമുക്ക്
💬 Comments
View all comments