0%

Chapter Title : മഴ തേടും വേഴാമ്പൽ 1 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 4.7K

ഇല്ല മൊത്തം ഇരുട്ടാണ് ബാൽക്കണിയിലെ ലൈറ്റ് അജയ് ഇട്ടപ്പോൾ രണ്ട് മൂന്ന് ചെടിച്ചട്ടികൾ ഇരിക്കുന്നത് ഉണ്ണി കണ്ടു. പഴയ നല്ല കാലത്തെ ഓർമയുടെ ബാക്കി പത്രമെന്ന പോലെ കരിഞ്ഞ തണ്ട് ചെടിച്ചട്ടിയിൽ നിലത്തേക്ക് നീണ്ടു കിടന്നിരുന്നു.

"" ഒരെണ്ണം കൂടി ഒഴിക്ക്...""

ഉണ്ണി ഗ്ലാസ് നീട്ടി പറഞ്ഞു.

"" നീ മമ്മയെ വിളിക്ക് "" ഉണ്ണികൃഷ്ണൻ ചപ്പാത്തിയും കറിയും പ്ളേറ്റിൽ വിളമ്പി കൊണ്ട് പറഞ്ഞു.

" മമ്മയെങ്ങും വരില്ലടാ...""അജയ് പ്ളേറ്റ് എടുത്തിട്ട് കഴിക്കാനൊരുങ്ങി.

"" അത് നീയാണോ തീരുമാനിക്കുന്നെ...നീ വിളിച്ചെ"" അജയുടെ പ്ളേറ്റ് എടുത്തു മാറ്റിയിട്ട് ഉണ്ണികൃഷ്ണൻ പറഞ്ഞു. അജയ് അവനെയൊന്ന് നോക്കിയിട്ട് ഷേർളി കിടക്കുന്ന മുറിയിലേക്ക് പോയി.. ഒരു മിനിറ്റിനുള്ളിൽ അവൻ തിരികെയും വന്നു.

"" ഞാനപ്പോഴേ പറഞ്ഞതല്ലേ മമ്മ വരില്ലെന്ന്.. ആരെ തോല്പിക്കാനാ ഈ വാശിയും ദേഷ്യവുമൊക്കെ.."" അജയ് വന്നു പ്ളേറ്റ് എടുത്തു.

"" നീ എങ്ങോട്ട് പോകുവാ...വേറെ പണിയൊന്നുമില്ലേ നിനക്ക്? മകൻ വിളിച്ചിട്ട് വന്നില്ല. അപ്പോഴാ നീ.. വന്നിരുന്ന് കഴിക്കാൻ നോക്ക്...""

ഉണ്ണികൃഷ്ണൻ ഒരു പ്ളേറ്റിൽ ചപ്പാത്തിയും ചിക്കനും എടുത്ത് ഷേർളിയുടെ മുറിയിലേക്ക് നടന്നപ്പോൾ അജയ് ദേഷ്യപ്പെട്ടു.

"" മമ്മാ...""ഉണ്ണികൃഷ്ണൻ ഷേർളി യുടെ ബെഡിന്റെ സമീപമെത്തി വിളിച്ചു. ഒരനക്കവുമില്ല.

"" മമ്മാ... വല്ലതും കഴിച്ചിട്ട് കിടക്ക്... ഞാൻ എടുത്തോണ്ട് വന്നിട്ടുണ്ട്... ദാ... എഴുന്നേൽക്ക്... എഴുന്നേറ്റ് കഴിച്ചിട്ട് കിടക്ക് "" അവൻ ഷേർളി യുടെ തോളിൽ തൊട്ടു.

" ചല്....""

"" ബാസ്റ്റഡ്.... ഗെറ്റൗട്ട്... ഗെറ്റൗട്ട്..."" അവൻ ഷേർളിയുടെ തോളിൽ തൊട്ടതും ചീത്ത പറഞ്ഞു കൊണ്ട് ഷേർളി അവന്റെ കൈ തട്ടിത്തെറിപ്പിച്ചതും ഒപ്പമായിരുന്നു. ഉണ്ണിയുടെ

💬 Comments

View all comments