Chapter Title : മഴ തേടും വേഴാമ്പൽ 1 [മന്ദന് രാജാ]
ബെഡ്ഷീറ്റ് കൊണ്ട് പുതച്ചിട്ടുണ്ട്. അത്കൊണ്ട് കാൽ കാണത്തില്ല.അങ്ങോട്ട് ചെരിഞ്ഞു കിടക്കുന്നത് കൊണ്ട് മുഖവും കാണത്തില്ല.
അജയ് എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു.. ഒന്നിനും മറുപടിയില്ല.ഒരു മിനിറ്റ് നിന്നിട്ട് അജയ് പുറത്തേക്കിറങ്ങി, കൂടെ ഉണ്ണിയും.
"" ഭാഗ്യം. ഒന്നും മിണ്ടിയില്ലന്നല്ലേ ഉള്ളൂ... ഞാൻ ഒച്ചപ്പാടാ പ്രതീക്ഷിച്ചേ""
അജയ് ബിയറും ഗ്ലാസ്സും ടച്ചിങ്സുമായി മുകളിലേക്ക് കയറി. മുകളിലെ ഹാളിൽ അവരിരുന്നു.
"" എടാ ഒരു ബിയർ പൊട്ടിച്ചാൽ മതി. ഒരു പെഗ് കൂടി മിക്സ് ചെയ്യ്.. ആദ്യ ദിവസമല്ലേ.. ഓവറാക്കണ്ട""
"മമ്മയതിന് ഇങ്ങോട്ട് കയറി വരില്ല.. ഇങ്ങോട്ടെന്നല്ല മുറിക്ക് പുറത്തേക്ക് വരില്ല.""
"" അത് കൊണ്ടല്ല.. സ്മെൽ അടിപ്പിക്കണ്ട..""
"" അതിനിനി മമ്മയെ കാണുന്നില്ലല്ലോ"" അജയ് ഒരു പെഗ് ഒഴിച്ച് ബിയറും മിക്സ് ചെയ്തവന് നീട്ടി. ഉണ്ണിയത് വാങ്ങിക്കൊണ്ട് അടുത്ത റൂമിലേക്ക് കയറി
"" ഇത് ഞാൻ ഉപയോഗിച്ചിരുന്ന മുറിയാ... "" ഫ്രണ്ടിലേക്ക് വ്യൂ ഉള്ള ഒരു ബാൽക്കണി അതിൽ ഉണ്ടായിരുന്നു. ഉണ്ണി അങ്ങോട്ടുള്ള വാതിൽ തുറന്ന് കയറി.... റോഡിലൂടെ തലങ്ങും വിലങ്ങും പോകുന്ന വാഹനങ്ങൾ..
"" ആ ബാൽക്കണി ഞാൻ യൂസ് ചെയ്യാറില്ല.... അച്ചക്ക് ബൽക്കണിയിലിരിക്കുന്നത് വലിയ ഇഷ്ടമായിരുന്നു. രണ്ടു പെഗ്ഗും എടുത്ത് അപ്പുറത്തെ മുറിയിലെ ബാൽക്കണിയിൽ ഇരിക്കും അച്ചയും അമ്മയും.. അത് പുറകിലേക്കാണ് വ്യൂ.... കേസിൽ പെട്ട് കിടക്കുന്ന സ്ഥലമാണ്... പുല്ല് നിറച്ചും ..അതിനിടയിൽ ഉള്ള നമ്മുടെ സ്ഥലത്ത് അമ്മ കുറച്ചു കൃഷികൾ ഒക്കെ ചെയ്തിരുന്നു... ഇപ്പോ ഒന്നുമില്ല "" അജയ് അവന്റെ കൂടെ നടന്നു. ഉണ്ണി അവൻ പറഞ്ഞ മുറിയും തുറന്നു കണ്ടു. അവിടെ നിന്നാൽ ഒന്നും കാണാൻ
💬 Comments
View all comments