Chapter Title : മഴ തേടും വേഴാമ്പൽ 1 [മന്ദന് രാജാ]
തൊഴുതു..
"" ഡാ... ഉണ്ണീ.. ഞാൻ ചുമ്മാ പറഞ്ഞതാ കേട്ടോ... നീ ഫീലാകണ്ട..""
""ഹേയ്.. നീ പോടാ.. ചെറിയ കാര്യത്തിന് നീയങ്ങനെ അപ്സെറ്റ് ആകല്ലേ... നീ ഗ്രാൻഡ് റോയലിലേക്ക് വിട്. ചപ്പാത്തിയും പൊരിച്ച കോഴിയും... മേമ്പൊടിക്ക് പുഴമീൻ പീരയും.. ആഹാ.. കേറിത്താമസം കലക്കും ""
"" ok...""
ഫുഡും മറ്റും പാർസൽ വാങ്ങി അവർ വീട്ടിൽ എത്തുമ്പോൾ സമയം ഒമ്പതര കഴിഞ്ഞിരുന്നു. കാർ പോർച്ചിലേക്ക് കയായിട്ടിട്ട് അജയും കൂടെ കൂടി ബാഗുകൾ ഉണ്ണിക്കായി ഒരുക്കിയ മുറിയിലേക്ക് വെച്ചു.
"" എവിടാടാ മമ്മ? "
"" മമ്മ നേരെ എതിരെയുള്ള മുറിയിൽ""
വരാന്തയിൽ നിന്നും കയറി വരുന്നത് ഹാളിലേക്കാണ്...കയറുന്നതെ വലത് വശത്തായി മുകളിലേക്കുള്ള സ്റ്റെപ്പ്.. അതിനടുത്തായി അജയുടെ മുറി. അത് കഴിഞ്ഞു ഷേർളിയുടെ..എതിർവശത്തു ഉണ്ണിയുടെ മുറിയും കിച്ചൻ സ്റ്റോർ റൂം ഒക്കെയും.
"" ഞാൻ മുകളിൽ ആയിരുന്നു.. അച്ച മരിച്ചു കഴിഞ്ഞു താഴേക്ക് മാറി. നീ വാ മമ്മയെ കാണാം..."
അജയ് അവനെ കൂട്ടിക്കൊണ്ട് ഷേർളിയുടെ മുറിയിലേക്ക് നടന്നു.
""മമ്മാ... ഇത് എന്റെ ഫ്രണ്ട് ഉണ്ണി... ഉണ്ണിക്കൃഷ്ണൻ.. ഞാനിന്നലെ പറഞ്ഞില്ലായിരുന്നോ.""
ഭിത്തിക്ക് നേരെ കിടന്ന ഷേർളി മുഖം തിരിച്ചൊന്ന് നോക്കിയത് കൂടിയില്ല. ഉണ്ണി മുറിയാകമാനം ഒന്നോടിച്ചു നോക്കി. മൊത്തം അലങ്കോലമായി കിടക്കുന്നു. കട്ടിലിനോട് ചേർന്നുള്ള ഡ്രെസ്സിങ് ടേബിൾ കം വാർഡ്രോബിൽ ഷേർളിയുടെയും രവിയുടെയും ഒരു ഫോട്ടോ വെച്ചിട്ടുണ്ട്. സുമുഖയായ ഒരു സ്ത്രീ.. രവിക്ക് അല്പം നിറം കുറവന്നെ ഉള്ളോ.. പുള്ളിയും കാണാൻ സുന്ദരൻ. ബെഡിന്റെ കീഴെ ഒരു വെപ്പ് കാൽ കണ്ടപ്പോളാണ് ഉണ്ണി ഷേർളിയെ നോക്കുന്നത്... അരക്ക് താഴേക്ക്
💬 Comments
View all comments