0%

Chapter Title : മഴ തേടും വേഴാമ്പൽ 1 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 1658

"" എടാ...നാളെ എങ്ങനെയാവുമെന്നറിയില്ല അമ്മേടെ സ്വാഭാവം. ചിലപ്പോൾ ഫുഡ് പുറത്തൂന്ന് ആക്കേണ്ടി വരും..അങ്ങനെ വന്നാൽ നീ വിഷമിക്കരുത് ""

"" അതൊക്കെ ഞാൻ നോക്കിക്കോളാം .നീ ചെന്ന് റെഡിയാക് ""

"' ഡാ അജൂ ..നീ മമ്മയോട് പറഞ്ഞോ ?'''

കാറിലേക്ക് കയറിയ അജയുടെ അടുത്തേക്ക് ഉണ്ണി വന്നു ചോദിച്ചു .

"' ഹമ് ..പറഞ്ഞു ... കേട്ടുകാണും . മറുപടിയൊന്നും വന്നില്ല ... നീ എന്തായാലും രാവിലെ വിളിക്ക് .. ബൈക്കിന്റെ താക്കോൽ ഡ്രോയിലുണ്ട് . നീ വരുവാണേൽ ഒന്നേൽ ബസിൽ വാ . അല്ലെങ്കിൽ തോമസിന്റെ കാറെടുത്തോ ഓഫീസിൽ നിന്നാരേലും പോരുന്നുണ്ടേൽ "'' "'

"'ശെരിയടാ ..നീ വിളിക്ക് .. കാഷ് വല്ലതും വേണേൽ പറ ..ഞാൻ ട്രാൻസ്ഫർ ചെയ്തേക്കാം "'

""വേണ്ടി വന്നാൽപറയാം ...ഓക്കേ ..ബൈ "' അജയുടെ കാർ പുറത്തേക്കിറങ്ങിയപ്പോൾ ഉണ്ണികൃഷ്‌ണൻ ഗേറ്റ അടച്ചു പൂട്ടി അകത്തേക്ക് നടന്നു .

"'ഗുഡ് മോർണിംഗ് മമ്മാ "''

രാവിലെ കിച്ചനിലേക്ക് വന്ന ഷേർളി ഉണ്ണിയെ കണ്ടു തിരിഞ്ഞു , ഒരു നിമിഷം നിന്നിട്ടവൾ വീണ്ടും കിച്ചണിലേക്ക് കയറി .

"' ഞാൻ രാവിലെ എഴുന്നേൽക്കും . ഒരു കട്ടൻ അടിച്ചില്ലേൽ ഒരു സുഖോമില്ല . മമ്മക്ക് കട്ടനാണോ പാൽചായയാണോ ?''' ഷേർളി ഒന്നും മിണ്ടാതെ ഫ്രിഡ്ജ് തുറന്നു .

"'പാൽ ആണേൽ ഞാൻ എടുത്തു .. ചായ റെഡിയാ മമ്മാ ... ഇതാ ..ഞാൻ അങ്ങോട്ട് കൊണ്ടുവരാനിരിക്കയായിരുന്നു "" ഉണ്ണി ഫ്ലാസ്കിൽ നിന്ന് ചായയൂറ്റി ഗ്ലാസ് അവൾക്ക് നീട്ടി . ഒന്ന് മടിച്ചെങ്കിലും ഷേർളിയതും വാങ്ങി , തന്റെ മുറിയിലേക്ക് പോയി .

"' അജൂ ..പറയടാ ..അവിടെ എത്തിയോ ?''' ഫോണിൽ അജയുടെ മുഖം ഉണ്ണി അറ്റൻഡ് ചെയ്തു .

"'ഹമ് .ഹമ് . ഓക്കേ .ഓക്കേ . ഹേ ഇവിടെ കുഴപ്പമില്ല .. മമ്മ കിച്ചണിൽ വന്നരുന്നു ..ഞാൻ ചായ കൊടുത്തു ..ഹേ ..ഒന്നും മിണ്ടിയില്ല ..വാങ്ങിച്ചു . ഓ ..അതാണോ ..ശെരി ശെരി .. ഇല്ലടാ ..ഞാൻ ചപ്പാത്തിക്ക് കുഴച്ചു വെച്ചിട്ടുണ്ട് . മുട്ടയുണ്ടല്ലോ ഫ്രിഡ്ജിൽ ..ഓക്കേ ഒക്കെടാ ...എന്തേലും ഉണ്ടേൽ വിളിക്ക് "'' ഉണ്ണികൃഷ്ണൻ ഫോൺ കട്ട് ചെയ്തിട്ട് കട്ടനുമായി വരാന്തയിലേക്കിറങ്ങി . വീടിനു ചുറ്റുമൊന്നു നടന്നവൻ നോക്കിക്കണ്ടു . വരാന്തയിലും മുന്നിലെ കുറച്ചു സ്ഥലത്തുമായി കരിഞ്ഞു നിൽക്കുന്നതും വാടിയതുമായ ചെടികൾ

💬 Comments

View all comments