0%

Chapter Title : മഴ തേടും വേഴാമ്പൽ 1 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 4.7K

. പുറകിൽ വെണ്ടയും , വഴുതനയുമൊക്കെ കരിഞ്ഞു നിൽക്കുന്നു . മഴവെള്ളം ശേഖരിക്കുന്ന വലിയ സിമൻറ്‌ കൊണ്ടുണ്ടാക്കിയ ടാങ്കിൽ നിറയെ ചപ്പുചവറുകളും മറ്റും . ഉണ്ണി ഒഴിഞ്ഞ ഗ്ലാസ് അവിടെ വെച്ചിട്ട് , ഇറയത്തു ചാരി വെച്ചിരുന്ന ചൂലെടുത്തു കൊണ്ട് ഹോളോബ്രിക്സ് കല്ലുകളിൽ ചവിട്ടി ടാങ്കിനുള്ളിലേക്ക് ഇറങ്ങി ക്ളീനാക്കാൻ തുടങ്ങി . .

"' മമ്മാ ... കാപ്പി റെഡി ..വാ "'' ഉണ്ണി ഷേർളിയുടെ മുറിയുടെ വാതിൽ തുറന്നു വിളിച്ചു . ബെഡിൽ വെറുതെ എന്തോ ആലോചിച്ചിരിക്കുകയായിരുന്നു ഷേർളി .

"'എനിക്ക് വേണ്ടാ "' അവന്റെ മുഖത്തുപോലും നോക്കാതെ അവളുത്തരം പറഞ്ഞു .

"' അജയ് ..ഞങ്ങടെ ഒരു കൊളീഗിന്റെ അച്ഛൻ മരിച്ചത് കൊണ്ടവിടെ പോയേക്കുവാണ് . മമ്മയോടവൻ പറഞ്ഞിട്ടാ പോയെ .മമ്മ ഉറങ്ങുവായിരുന്നോ എന്നറിയില്ലന്നവൻ പറഞ്ഞു ... "'

ഷേർളി അവനെ ഗൗനിക്കാതെ ബെഡിലേക്ക് കിടന്നു .

"'ദേ ..വന്നേ മമ്മാ . ..മമ്മയൊന്നും കഴിച്ചില്ലേൽ അവൻ എന്നെയ കുറ്റം പറയുക ..ഡാ ..നീ തന്നെ ഉണ്ടാക്കി കഴിച്ചോ .,.എന്റെ മമ്മേനെ പട്ടിണിക്കിട്ടോ എന്ന് ..അത്കൊണ്ട് മമ്മ വന്നേ ..."' ഉണ്ണി അവളുടെ അടുത്തേക്ക് വന്നു കയ്യിൽ പിടിച്ചെഴുന്നേൽപ്പികകണ് നോക്കി .

"'കൈയ്യീന്ന് വിടടാ പട്ടീ "' ഷേർളിയവന്റെ കൈ തട്ടിത്തെറിപ്പിച്ചലറി . അത് പ്രതീക്ഷിച്ച ഉണ്ണികൃഷ്ണൻ പതറിയില്ല .

"" എന്റെകൂടെയിരുന്നു കഴിക്കാൻ ഇഷ്ടമില്ലേൽ ഞാൻ പോയേക്കാം .. ഇവിടുന്ന് താമസമല്ല .. കഴിച്ചിട്ടൊന്ന് പുറത്തു പോകണം . അന്നേരം മമ്മ പോയി ഫുഡ് കഴിച്ചോണം . ഇങ്ങോട്ട് കൊണ്ട് വന്നു തരുന്നില്ല

💬 Comments

View all comments